India

ലാബ് ടെക്‌നീഷ്യന് കൊവിഡ്; തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി അടച്ചു

ലാബ് ടെക്‌നീഷ്യന് കൊവിഡ്; തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി അടച്ചു
X

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്വകാര്യ ആശുപത്രി പൂട്ടി. ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. തമിഴ്നാട്ടില്‍ ഇതുവരെ എഴുന്നൂറിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് രോഗലക്ഷണങ്ങളുമായി എത്തിയ ലാബ് ടെക്‌നീഷ്യന്റെ കുടുംബാഗങ്ങളെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതിനു പിന്നാലെയാണ് ലാബ് ടെക്‌നീഷ്യനും രോഗം സ്ഥിരീകരിച്ചതെന്ന് തൂത്തുക്കുടി ജില്ലാ കളക്ടര്‍ സന്ദീപ് നന്ദുരി പറഞ്ഞു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. തമിഴ്നാട്ടില്‍ ഇതുവരെ എഴുന്നൂറിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേര്‍ക്കാണ്. അതേസമയം വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് പൊസിറ്റീവായ ഡല്‍ഹി സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.




Next Story

RELATED STORIES

Share it