India

മന്ത്രവാദ ചികില്‍സ: പത്തു വയസുകാരന്‍ മരിച്ചു; മന്ത്രവാദിനി അറസ്റ്റില്‍

മന്ത്രവാദ ചികില്‍സ: പത്തു വയസുകാരന്‍ മരിച്ചു; മന്ത്രവാദിനി അറസ്റ്റില്‍
X

നാദിയ: മന്ത്രവാദ ചികില്‍സക്കിടെ പത്തുവയസുകാരന്‍ മരിച്ച സംഭവത്തില്‍ മന്ത്രവാദിനി അറസ്റ്റില്‍. ബംഗാളിലെ നാദിയയിലെ അര്‍ഫിനയുടെ മകന്‍ ജാന്‍ നബി ഷെയ്ക്കാണ് മന്ത്രവാദിനിയുടെ ചികില്‍സക്കിടെ മരിച്ചത്. മറ്റൊരു മകന്‍ ആറു വയസ്സുകാരനായ ജഹാഗീംര്‍ ഷെയ്ക് ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. മാതാവ് തന്നെയാണ് കുഞ്ഞുങ്ങളെ ചികില്‍സക്കായി എത്തിച്ചത്. സംഭവത്തില്‍ അല്‍പന ബിബി എന്ന മന്ത്രവാദിനിയെ പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളുടെ മാതാവ് അര്‍ഫിന ഇക്കഴിഞ്ഞ 22നാണ് ചികില്‍സക്കായി കുഞ്ഞുങ്ങളെ അല്‍പന ബിബിയെ ഏല്‍പിച്ചത്. കുഞ്ഞുങ്ങളെ മന്ത്രവാദിനിയുടെ അടുത്ത് നിര്‍ത്തിയിട്ട് അര്‍ഫിന തിരികെ പോന്നു. പിന്നീട് 25ന് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടത്. തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി തുടങ്ങിയ ഉപയോഗിച്ച് മന്ത്രവാദം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഗുരുതര പൊള്ളലുകള്‍. ഇതോടെ കുഞ്ഞുങ്ങളെ തിരികെ കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും അല്‍പന ബിബി പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പണം നല്‍കിയാണ് കുഞ്ഞുങ്ങളെ മോചിപ്പിച്ചത്. തുടര്‍ന്ന് അര്‍ഫിന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതര പരിക്കേറ്റിരുന്ന ജാന്‍ നബി അപ്പോഴേക്കും മരിച്ചിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതോടെ മാതാവ് അര്‍ഫിന തന്നെയാണ് മന്ത്രവാദിനിക്കെതിരേ കേസ് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it