India

ഇ ടി മുഹമ്മദ് ബഷീറിനെ അര്‍ദ്ധ രാത്രി യുപി പോലിസ് കസ്റ്റഡിയിലെടുത്തു; രാവിലെ വിട്ടയച്ചു

അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടു പോയ ഇടിയെയും സംഘത്തെയും കടുത്ത പ്രതിഷേധത്തിനൊടുവില്‍ രാവിലെ പോലിസ് വിട്ടയച്ചു. കാണ്‍പൂരില്‍ പോലിസ് അതിക്രമത്തിനും കലാപത്തിനും ഇരയായവരെ കാണാതെയാണ് ഇ ടി ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

ഇ ടി മുഹമ്മദ് ബഷീറിനെ അര്‍ദ്ധ രാത്രി യുപി പോലിസ് കസ്റ്റഡിയിലെടുത്തു; രാവിലെ വിട്ടയച്ചു
X

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചതിന് കാണ്‍പൂരില്‍ യുപി പോലിസ് വേട്ടയാടിയവരെ നേരില്‍ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ പോലിസ് അര്‍ദ്ധ രാത്രി കസ്റ്റഡിയിലെടുത്തു. അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടു പോയ ഇടിയെയും സംഘത്തെയും കടുത്ത പ്രതിഷേധത്തിനൊടുവില്‍ രാവിലെ പോലിസ് വിട്ടയച്ചു. കാണ്‍പൂരില്‍ പോലിസ് അതിക്രമത്തിനും കലാപത്തിനും ഇരയായവരെ കാണാതെയാണ് ഇ ടി ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചതിന് കാണ്‍പൂരില്‍ പോലിസ് വേട്ടയാടിയവരെ നേരില്‍ കാണാന്‍ അധികൃതരെ മുന്‍കൂട്ടി അറിയിച്ചാണ് ഇടി പോയത്. എംപി എന്ന നിലയില്‍ തന്റെ ഔദ്യേഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ജയിലധികൃതര്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു.

എന്നാല്‍, കാണ്‍പൂരിലെത്തിയ അദ്ധേഹത്തെ അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത് കിലോമീറ്ററുകളോളം അകലെയുള്ള അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.ഇ ടിയും സംഘവും അര്‍ധരാത്രി റോഡില്‍ കുത്തിയിരുപ്പ് തുടങ്ങിയതോടെ കസ്റ്റഡി അവസാനിപ്പിച്ച് ആരെയും കാണാന്‍ അനുവദിക്കാതെ ഡല്‍ഹിയിലേക്ക് മടക്കി അയക്കുകയാണ് യുപി പൊലീസ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും എംപി അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it