- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദ്വത്വഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ച സിനിമാപ്രദര്‍ശനം മറ്റൊരു വേദിയില്‍ നടക്കും
തിങ്കളാഴ്ച വൈകീട്ട് നിശ്ചയിച്ചിരുന്ന സനു കുമ്മിളിന്റെ 'ചായക്കടക്കാരന്റെ മന്‍ കി ബാത് ' എന്ന സിനിമയുടെ പ്രദര്‍ശനമാണ് വിലക്കിയത്.
ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ച ഡല്‍ഹി കേരള ക്ലബ്ബില്‍ നടക്കേണ്ടിയിരുന്ന സിനിമാപദര്‍ശനം മറ്റൊരു വേദിയില്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് നിശ്ചയിച്ചിരുന്ന സനു കുമ്മിളിന്റെ 'ചായക്കടക്കാരന്റെ മന്‍ കി ബാത് ' എന്ന സിനിമയുടെ പ്രദര്‍ശനമാണ് വിലക്കിയത്. ചിത്രത്തിന്റെ പ്രദര്‍ശനം ഡല്‍ഹിയിലെ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മലയാളി ചലച്ചിത്ര ആസ്വാദക കൂട്ടായ്മയായ ക്‌ളോണ്‍ സിനിമ ആള്‍ട്ടര്‍നേറ്റീവ് അറിയിച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. മോദി സര്‍ക്കാറിനെ താറടിച്ചു കാണിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണി.
ഏതാനും മാസം മുമ്പ് സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഹിന്ദുത്വ സംഘടനകള്‍ അലങ്കോലപ്പെടുത്തിയിരുന്നു. പ്രിയനന്ദന്‍ അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തെക്കൊണ്ട് വീണ്ടും മാപ്പു പറയിപ്പിച്ചു. ഇതേ സാഹചര്യം ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് സനുവിന്റെ സിനിമ വേണ്ടെന്നുവെക്കാന്‍ കേരള ക്ലബ് തീരുമാനിച്ചത്. എന്നാല്‍, ഭാരവാഹികള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
RELATED STORIES
അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMT