India

കശ്മീര്‍: നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കണം; തടവിലിട്ടവരെ വിട്ടയക്കണമെന്നും അമേരിക്ക

കശ്മീര്‍: നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കണം; തടവിലിട്ടവരെ വിട്ടയക്കണമെന്നും അമേരിക്ക
X

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കണമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും അമേരിക്ക. കശ്മീരില്‍ അന്യായമായി തടവിലാക്കിയവരെ മോചിപ്പിക്കാനും ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിച്ച നിയന്ത്രണങ്ങള്‍ നീക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തിക മേധാവികള്‍ അടക്കമുള്ളവരുടെ തടങ്കലില്‍ ആശങ്കയുണ്ട്. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണം. കശ്മീരില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണം. ഇന്ത്യുയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കുറയുന്നതാണ് ലോകത്തിന് നല്ലത്. ഇരു രാജ്യങ്ങളും താല്‍പര്യപ്പെടുകയാണെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്നും യുഎസ് അറിയിച്ചു.

ആഗസ്ത് 5നാണ് കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു മുന്നോടിയായാണ് അര്‍ധരാത്രി ജമ്മു കശ്മീരില്‍ നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്‍പ്പെടേ നിയന്ത്രണവും ഏര്‍പ്പെടുത്തിയത്. മേഖലയിലെ നിരവധി രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും കരുതല്‍ തടങ്കലിലാണ്.

Next Story

RELATED STORIES

Share it