India

ശ്രീചിത്രയില്‍ ചികില്‍സാ ഇളവ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിന്‍വലിക്കണം: കെ സുധാകരന്‍ എംപി

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യചികില്‍സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഇവിടെ നടപ്പാക്കിയിട്ടില്ല. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും പലവട്ടം ശ്രമിച്ചെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ലെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.

ശ്രീചിത്രയില്‍ ചികില്‍സാ ഇളവ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിന്‍വലിക്കണം: കെ സുധാകരന്‍ എംപി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ചികില്‍സാസൗജന്യം വെട്ടിക്കുറച്ചതിനെതിരേ കെ സുധാകരന്‍ എംപി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുപോലും പൂര്‍ണമായ ചികില്‍സാ ഇളവ് ലഭിക്കാത്ത വിധമുള്ള പരിഷ്‌കാരം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ സുധാകരന്‍ എംപി അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യചികില്‍സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഇവിടെ നടപ്പാക്കിയിട്ടില്ല. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും പലവട്ടം ശ്രമിച്ചെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ലെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ ഈ ആശുപത്രി മാനേജ്‌മെന്റ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളും ആര്‍സിസിയും ആയുഷ്മാന്‍ പദ്ധതി നടപ്പാക്കിയിട്ടും ശ്രീചിത്ര വഴങ്ങാത്തതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ലെന്നും ചികില്‍സാ നിരക്കിലെ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it