India

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 15 ആയി

ദേശീയ ദുരന്തപ്രതികരണ സേനയുടെ മൂന്ന് സംഘവും അഗ്‌നിശമന സേനയുടെ 12 സംഘവും പോലിസുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 15 ആയി
X

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇതുവരെ 78 പേരെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തി. ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തപ്രതികരണ സേനയുടെ തിരച്ചില്‍ 36 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ മൂന്ന് സംഘവും അഗ്‌നിശമന സേനയുടെ 12 സംഘവും പോലിസുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

ഏഴുവര്‍ഷം പഴക്കമുള്ള അഞ്ചുനില പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്ന് വീണത്. ഇതില്‍ 45 ഫ്‌ളാറ്റുകളാണുണ്ടായിരുന്നത്. ഇതിന്റെ മൂന്നുനിലകളാണ് പൂര്‍ണമായും തകര്‍ന്നുവീണത്. അപകടമുണ്ടായ ഉടന്‍തന്നെ ചിലര്‍ ഓടിരക്ഷപ്പെട്ടു. എന്‍ഡിആര്‍എഫ് സംഘത്തിനായി അതിവേഗപാതയൊരുക്കുന്നതിനായി പൂനെ മുതല്‍ റായ്ഗഡ് വരെ ഒരു ഇടനാഴി സൃഷ്ടിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരേ 304, 304 എ, 337, 338, 34 എന്നീ വകുപ്പുകള്‍ പ്രകാരം റായ്ഗഡ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it