- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; എന്‍എസ്ജി കമ്മാന്‍ഡോയ്‌ക്കെതിരേ പോക്‌സോ കേസ്
അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മാന്‍ഡോ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും പോലിസിനു കൈമാറുകയുമായിരുന്നു
ഗുരുഗ്രാം: 11കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു എന്‍എസ്ജി(ദേശീയ സുരക്ഷാ ഗാര്‍ഡ്) കമ്മാന്‍ഡോ പര്‍മീന്ദര്‍ കുമാറിനെതിരേ പോക്‌സോ കേസ്. സേനയുടെ നിയന്ത്രണത്തിലുള്ള മനേസര്‍ കാംപസില്‍ വെള്ളിയാഴ്ചയാണു സംഭവം. ജൂലൈ 15നു വീട്ടിലേക്കു പോവുന്നതിനിടെ 11കാരിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു കേസ്. എന്‍എസ്ജി കാംപസിനുള്ളില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാവ് എന്‍എസ്ജി സ്‌കൂളിലെ അധ്യാപികയാണെന്നു മനേസര്‍ വനിതാ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മീണ പറഞ്ഞു. സംഭവമറിഞ്ഞ ഉടനെ മാതാവ് എന്‍എസ്ജി ഗ്രൂപ്പ് കമ്മാന്‍ഡര്‍ നരേഷ്‌കുമാര്‍ ശര്‍മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മാന്‍ഡോ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും പോലിസിനു കൈമാറുകയുമായിരുന്നു. അന്വേഷണം തുടരുകയാണെന്നു പോലിസ് അറിയിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMTആലുവയില്‍ ട്രെയ്നില്‍ എത്തിച്ച 35 കിലോഗ്രാം കഞ്ചാവ് പിടികൂടി;...
25 Nov 2024 6:58 AM GMTമഹാരാഷ്ട്രയിലെ തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
25 Nov 2024 6:54 AM GMT