India

രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം യാഥാര്‍ഥ്യബോധമില്ലാത്തത് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

പൗരത്വ നിയമഭേദഗതി സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കുന്ന രാഷ്ട്രപതിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്.

രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം യാഥാര്‍ഥ്യബോധമില്ലാത്തത് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
X

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം യാഥാര്‍ഥ്യബോധമില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പൗരത്വ നിയമഭേദഗതി സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കുന്ന രാഷ്ട്രപതിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. പാകിസ്താനില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഗാന്ധിജി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ സാക്ഷാത്കാരമാണ് പുതിയ നിയമഭേദഗതിയെന്നും രാഷ്ട്രപതിയുടെ പരാമര്‍ശം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഭജനകാലഘട്ടത്തിലെ ഗാന്ധിജിയുടെ പരാമര്‍ശത്തെ അനവസരത്തില്‍ ഉദ്ധരിച്ച്, മതപരമായ വിവേചനത്തിലൂടെ ചില മതവിഭാഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്ന പുതിയ നിയമഭേദഗതിയെ സാധൂകരിക്കാന്‍ രാഷ്ട്രപിതാവിന്റെ പേര് ഉപയോഗിക്കുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഭരണഘടനാവ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാതെ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന നിയമനിര്‍മാണ പരമ്പര വന്‍മ്പിച്ച നേട്ടമായി ചിത്രീകരിക്കുന്നത് വിചിത്രമാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it