India

ട്രെയിനിലെ ടോയ്‌ലറ്റ് അറപ്പുളവാക്കി; യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ട്രെയിനിലെ ടോയ്‌ലറ്റ് അറപ്പുളവാക്കി; യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
X

തിരുപതി: ട്രെയിനിലെ ടോയ്ലറ്റ് വ്യത്തിയില്ലാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയ യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കോടതി. തിരുപ്പതിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് യാത്ര ചെയ്ത 55കാരനാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടത്. 55കാരനായ യാത്രക്കാരന്‍ കുടുംബവുമൊത്താണ് വിശാഖപട്ടണത്തേക്ക് യാത്ര തിരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ട്രെയിനിലെ ടോയ്ലെറ്റ് അറപ്പുളവാക്കുന്നതായിരുന്നു. ഇത് തനിക്കും കുടുംബത്തിനും അസ്വസ്ഥതയുണ്ടാക്കിയെന്ന പരാതിയാണ് ഇയാള്‍ ഉപഭോകൃത കോടതിക്ക് നല്‍കിയത്.

യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചതിനാല്‍ ഇയാള്‍ക്ക് 30,000 രൂപ നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.ഇയാള്‍ അനുഭവിക്കേണ്ട വന്ന മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുകളെ മുന്‍നിര്‍ത്തിയാണ് 30,000 നഷ്ടപരിഹാരമായി വിധിച്ചത്. ഇതില്‍ അയ്യായിരം രൂപ കോടതി ചെലവിനാണ് വിധിച്ചത്.


Next Story

RELATED STORIES

Share it