Kerala

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

പറവൂര്‍ ആലങ്ങാട് സ്വദേശി ദിലീപ് (25)നെയാണ് ആറുമാസത്തേക്ക് നാടു കടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആലുവ വെസ്റ്റ്, മുനമ്പം സ്‌റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകല്‍, ആയുധ നിയമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പോലിസ് പറഞ്ഞു

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
X

കൊച്ചി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. പറവൂര്‍ ആലങ്ങാട് സ്വദേശി ദിലീപ് (25)നെയാണ് ആറുമാസത്തേക്ക് നാടു കടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആലുവ വെസ്റ്റ്, മുനമ്പം സ്‌റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകല്‍, ആയുധ നിയമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പോലിസ് പറഞ്ഞു.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാട്ടുപുറം ആക്രമണ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ്പി വിവേക് കുമാര്‍ പറഞ്ഞു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി റൂറല്‍ ജില്ലയില്‍ 37 പേരെ നാടു കടത്തി. 57 പേരെ ജയിലിലടച്ചു. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും, നിരന്തര കുറ്റവാളികള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും എസ്പി വിവേക് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it