- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ 433 കൊവിഡ് രോഗികള്‍; 827 പേര്‍ക്ക് രോഗമുക്തി
ഇന്ന് 1,404 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണകാലയളവ് അവസാനിച്ച 864 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 298 പേര്‍ക്കം രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 115 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല. ഐഎന്‍എച്ച്എസിലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശം, അന്തര്‍ സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ്.
നായരമ്പലം- 20, തൃക്കാക്കര- 19, വാഴക്കുളം -19, കാലടി-16, തൃപ്പൂണിത്തുറ-16, ഇടപ്പള്ളി-15, ആലങ്ങാട്-14, കോതമംഗലം-13, കടവന്ത്ര-10, അങ്കമാലി- 8, കുന്നുകര-8, ചേരാനല്ലൂര്‍-8, തുറവൂര്‍-8, കടുങ്ങല്ലൂര്‍-7, കളമശ്ശേരി-7,കുട്ടമ്പുഴ-7, നെടുമ്പാശ്ശേരി-7, എറണാകുളം നോര്‍ത്ത്-6,ഏലൂര്‍ -6,കറുകുറ്റി -6 , കുന്നത്തുനാട്- 6, നെല്ലിക്കുഴി-6, പള്ളുരുത്തി-6, ഫോര്‍ട്ട് കൊച്ചി-6, ഏഴിക്കര- 5, കലൂര്‍ -5, പള്ളിപ്പുറം-5, മരട് -5, മുണ്ടംവേലി- 5, അന്തര്‍സംസ്ഥാന തൊഴിലാളി -3 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.
എടവനക്കാട്, ചെല്ലാനം, തമ്മനം, നോര്‍ത്തുപറവൂര്‍, പിറവം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, രായമംഗലം, വടവുകോട്, വൈറ്റില,അയ്യമ്പുഴ, ആലുവ, ഇടക്കൊച്ചി, എടത്തല, എറണാകുളം സൗത്ത്, എളമക്കര, കടമക്കുടി, കാഞ്ഞൂര്‍, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കൂത്താട്ടുകുളം, ചൂര്‍ണ്ണിക്കര, വെങ്ങോല, വെണ്ണല, ശ്രീമൂലനഗരം, അശമന്നൂര്‍, ഉദയംപേരൂര്‍, ഐക്കാരനാട്, കരുമാലൂര്‍, കവളങ്ങാട്, കോട്ടുവള്ളി, ചേന്ദമംഗലം, തിരുവാണിയൂര്‍, തോപ്പുംപടി, പച്ചാളം, പാലക്കുഴ, പോണേക്കര, മഞ്ഞപ്ര, മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം, മൂക്കന്നൂര്‍, വരാപ്പുഴ, വാരപ്പെട്ടി, വാളകം, അയ്യപ്പന്‍കാവ്, ആരക്കുഴ, ഇലഞ്ഞി, എളംകുന്നപ്പുഴ, ഒക്കല്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കുമ്പളങ്ങി, കൂവപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ചോറ്റാനിക്കര, തേവര, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പായിപ്ര, പാറക്കടവ്, പോത്താനിക്കാട്, മണീട്, മുടക്കുഴ, മുളന്തുരുത്തി, മുളവുകാട്, വടുതല, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 827 പേര്‍ രോഗമുക്തി നേടി. ഇന്ന് 1,404 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണകാലയളവ് അവസാനിച്ച 864 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 30,280 ആണ്. ഇതില്‍ 28,972 പേര്‍ വീടുകളിലും 49 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1,259 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 193 പേരെ ആശുപത്രിയിലും എഫ്എല്‍ടിസിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍ടിസികളില്‍നിന്ന് 335 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10,805 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.,കളമശ്ശേരി മെഡിക്കല്‍ കോളജ് - 208, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -15, പിവിഎസ് - 51, ജിഎച്ച് മൂവാറ്റുപുഴ-12, ഡി എച്ച് ആലുവ-6, പറവൂര്‍ താലൂക്ക് ആശുപത്രി- 3, സഞ്ജീവനി - 40, സ്വകാര്യാശുപത്രികള്‍ - 669, എഫ്എല്‍ടിസികള്‍ - 1,033, എസ് എല്‍ടിസികള്‍-117, വീടുകള്‍- 8,218 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍നിന്നായി 3,190 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT