- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിത്യക്ക് രണ്ടുവയസ്: ഓളപ്പരപ്പില്‍ ഇനി ഒറ്റയ്ക്കാവില്ല; കൂട്ടുകാരെത്തും
വൈക്കം-തവണക്കടവ് ജലപാതയില്‍ രാജ്യത്തെ തന്നെ ആദ്യ സോളാര്‍ യാത്രാബോട്ടായ 'ആദിത്യ' പൊതുഗതാഗത മേഖലയില്‍ നടത്തിയ പ്രധാന ചുവടുവെപ്പായിരുന്നു. കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ അടക്കം തയ്യാറാക്കി ഈ മേഖലയിലെ നവീകരണം വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
തിരുവനന്തപുരം: 'ആദിത്യ'ക്ക് രണ്ടു വയസാവുന്നു. രണ്ട് വര്‍ഷമായി ആദിത്യ ഓളപ്പരപ്പിലൂടെ കുതിച്ചു നീങ്ങുകയാണ്. വൈക്കം-തവണക്കടവ് ജലപാതയില്‍ രാജ്യത്തെ തന്നെ ആദ്യ സോളാര്‍ യാത്രാബോട്ടായ 'ആദിത്യ' പൊതുഗതാഗത മേഖലയില്‍ നടത്തിയ പ്രധാന ചുവടുവെപ്പായിരുന്നു. നൂതന ആശയങ്ങളെ ഗുണപരമായി വിനിയോഗിക്കുക എന്ന കാഴ്ചപ്പാടാണ് ജലഗതാഗത വകുപ്പ് 'ആദിത്യ'യിലൂടെ സാക്ഷാല്‍കരിച്ചത്.
പരിസ്ഥിതി മലിനീകരണം കുറച്ചു, ഇന്ധന ഉപയോഗം ലാഭിച്ചു, രണ്ടു വര്‍ഷം ആദിത്യ എന്തുനേടി എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്. ആറര ലക്ഷം ജനങ്ങളേയും കൊണ്ട് 38,000 കിലോമീറ്റര്‍ ദൂരം ആദിത്യ ഓടിക്കഴിഞ്ഞു. സാധാരണ ബോട്ടാണെങ്കില്‍ ആവശ്യമായിരുന്ന 58,450 ലിറ്റര്‍ ഡീസലാണ് ലാഭിച്ചത്. അതു വഴി 40 ലക്ഷം രൂപ ജലഗതാഗത വകുപ്പ് നേട്ടമുണ്ടാക്കി. സാധാരണ ബോട്ടാണെങ്കില്‍ പുറന്തള്ളുമായിരുന്ന 1,29 ,439 കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുന്നതും ഇല്ലാതാക്കിയത് ആദിത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ജലഗതാഗത മേഖലയെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മാറ്റുന്നതിന് ഭരണത്തിന്റെ ആയിരം ദിവസങ്ങള്‍ക്കകം കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ അടക്കം തയ്യാറാക്കി ഈ മേഖലയിലെ നവീകരണം വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്‍നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMT