Kerala

എയ്ഡഡ് സ്‌കൂളുകളില്‍ ശുചീകരണ തൊഴിലാളികളെനിയമിക്കണമെന്നാവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൈപ്പമംഗലം എഎംയുപി സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിനോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോഡും വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ളവയില്‍ പാര്‍ട് ടൈം മിനിയല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് 2019 ഒക്ടോബര്‍ മാസത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് മാനേജ്‌മെന്റ്് സ്‌കുളുകളില്‍ മിനിയല്‍ സ്റ്റാഫ് നിയമനത്തിന് ഇതുവരെ അനുമതി നല്‍കിയില്ലെന്ന് ഹരജിയില്‍ പറയുന്നു

എയ്ഡഡ് സ്‌കൂളുകളില്‍ ശുചീകരണ തൊഴിലാളികളെനിയമിക്കണമെന്നാവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
X

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കൈപ്പമംഗലം എഎംയുപി സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിനോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോഡും വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ളവയില്‍ പാര്‍ട് ടൈം മിനിയല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് 2019 ഒക്ടോബര്‍ മാസത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് മാനേജ്‌മെന്റ്് സ്‌കുളുകളില്‍ മിനിയല്‍ സ്റ്റാഫ് നിയമനത്തിന് ഇതുവരെ അനുമതി നല്‍കിയില്ലെന്ന് ഹരജിയില്‍ പറയുന്നു.

സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ മതിയായ മിനിയല്‍ സ്റ്റാഫുകള്‍ ഇല്ലാത്തതാണ് വിദ്യാര്‍ഥിനിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. വിദ്യാലയങ്ങളും പരിസരവും ശുചിയാക്കാത്തതാണ് ഇഴജന്തുക്കളുടെ സാന്നിധ്യത്തിനു കാരണമെന്നും ഹരജിക്കാരന്‍ പറയുന്നു. ശുചീകരണ പ്രവൃത്തികള്‍ക്ക് മിനിയല്‍ സ്റ്റാഫുകളുടെ നിയമനം അനിവാര്യമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ മേധാവികള്‍ക്ക് മിനിയല്‍ തസ്തികക്ക് അനുമതി തേടി നിവേദനം നല്‍കിയെങ്കിലും എയ്ഡഡ് സ്‌കൂളുകളുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീച്ചത്. സ്വച്ഛ് ഭാരത് , സ്വച്ഛ വിദ്യാലയം എന്നത് വെറും മുദ്രാവാക്യം മാത്രമാണെന്നും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it