Kerala

ഡോക്ടറെ മര്‍ദ്ദിച്ച കേസ്: വിഷമാവസ്ഥയില്‍ സംഭവിച്ചു പോയതെന്ന് കേസില്‍ പ്രതിയായ പോലിസുകാരന്‍ ഹൈക്കോടതിയില്‍

തന്റെ ജോലി നഷ്ടപ്പെട്ടു പോകുമെന്നും ബോധപൂര്‍വം ചെയ്തതല്ലെന്നും കേസില്‍ പ്രതിയായ പോലിസുകാരന്‍ അഭിലാഷ് ജാമ്യാപേക്ഷയിലെ വാദത്തിനിടെ കോടതിയില്‍ അറിയിച്ചു.

ഡോക്ടറെ മര്‍ദ്ദിച്ച കേസ്: വിഷമാവസ്ഥയില്‍ സംഭവിച്ചു പോയതെന്ന് കേസില്‍ പ്രതിയായ പോലിസുകാരന്‍ ഹൈക്കോടതിയില്‍
X

കൊച്ചി: മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ഒരു വിഷമാവസ്ഥയില്‍ സംഭവിച്ചുപോയതാണെന്നു കേസിലെ പ്രതിയായ പോലിസുകാരന്‍ അഭിലാഷ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തന്റെ ജോലി നഷ്ടപ്പെട്ടു പോകുമെന്നും ബോധപൂര്‍വം ചെയ്തതല്ലെന്നും പോലിസുകാരന്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കോടതിയില്‍ അറിയിച്ചു. തന്റെ അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാല്‍ ജോലിയും കൂടി നഷ്ടമാകുമെന്നും പ്രതി കോടതിയില്‍ വാദിച്ചു.

അപ്പോഴത്തെ വിഷമത്തെ തുടര്‍ന്നുണ്ടായ മാനസികാവസ്ഥയില്‍ ചെയ്തു പോയതാണെന്നും ജാമ്യം നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യുവിനു വേണ്ടി കേസില്‍ കക്ഷി ചേര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിനു മോശം സന്ദേശമാകുമെന്നും ഡോ. രാഹുല്‍ വാദിച്ചു. ക്രൂരമായ മര്‍ദ്ദനത്തിനാണ് ഡോ. രാഹുല്‍ ഇരയായതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യുഷനും കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാനായി കോടതി മാറ്റി.

Next Story

RELATED STORIES

Share it