Kerala

ബാർ കോഴ: ആരോപണം ഒതുക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തതായി ബിജു രമേശ്

ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്ന് മാണിയെ വേട്ടയാടിയവർ ഇന്ന് തന്നെ വേട്ടയാടുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ബാർ കോഴ: ആരോപണം ഒതുക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തതായി ബിജു രമേശ്
X

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കെ എം മാണിക്കെതിരായ ബാർ കോഴ ആരോപണം ഒതുക്കാൻ ജോസ് കെ മാണി തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി ബാർ ഉടമ ബിജു രമേഷ് വെളിപ്പെടുത്തി. ഇത് പുതിയ വെളിപ്പെടുത്തലല്ലെന്നും അന്നു തന്നെ താൻ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കെ.പി.സി.സി ഓഫീസിൽ 2 കോടി രൂപ കൊണ്ടു ചെന്ന് കൊടുത്തതായും ബിജു രമേശ് പറഞ്ഞു.

മാണിക്കെതിരായ ബാർ കോഴ ആരോപണങ്ങൾക്കു പിന്നിൽ കോൺഗ്രസ്സിലെ ഒരു വിഭാഗമാണെന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ ചിലരുടെ ആരോപണത്തിനു പിന്നാലെയാണ് ബിജു രമേശിൻ്റെ വെളിപ്പെടുത്തൽ. അടൂർ പ്രകാശിൻ്റെ ബന്ധുവായ ബിജു രമേശും കോൺഗ്രസ്സിലെ ഐ ഗ്രൂപ്പിലെ ചിലരും ആണ് മാണിക്കെതിരായ ആരോപണത്തിനു പിന്നിൽ എന്നായിരുന്നു കേരള കോൺഗ്രസിൻ്റെ അന്വേഷണ റിപ്പോർടിലെ വെളിപ്പെടുത്തൽ.

കോൺഗ്രസ്സുമായി താൻ ഒത്തുകളിക്കുകയാണ് എങ്കിൽ താനെന്തിനാണ് കെപിസിസി ഓഫീസിൽ 2 കോടി കൊടുത്ത കാര്യം പരസ്യപ്പെടുത്തുന്നതെന്ന് ബിജു രമേശ് ചോദിച്ചു.

"അന്ന് പറഞ്ഞതിൽ നിന്ന് അൽപം പോലും ഞാൻ പിന്നോട്ട് പോയിട്ടില്ല. മാണിയെ രക്ഷിക്കാനാണ് ജോസ് കെ മാണി പണം ഓഫർ ചെയ്തത്. കെ പി സി സി ഓഫീസിൽ 2 കോടി രൂപയാണ് കൊടുത്തത്. ശിവകുമാർ നിർദേശിച്ചതു പ്രകാരം കെ ബാബുവിന് 50 ലക്ഷം നൽകി " ബിജു രമേശ്‌ പറഞ്ഞു.

ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്ന് മാണിയെ വേട്ടയാടിയവർ ഇന്ന് തന്നെ വേട്ടയാടുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Next Story

RELATED STORIES

Share it