- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന ജീവിതവും, സൗകര്യങ്ങളും ഒരുക്കണം : ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
സംസ്ഥാനത്ത് തുടര്‍ച്ചയാവുന്ന കനത്ത മഴയും വെള്ളപ്പൊക്കവും നേരിടാന്‍ ഗ്രാമീണരെയും തീരദേശവാസികളെയും പോലെ നഗരവാസികളും തയ്യാറെടുക്കണമെന്നതിന്റെ വ്യക്തമായ സൂചനയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള രൂപകല്‍പ്പനയും തന്ത്രങ്ങളും കൃഷിസ്ഥലങ്ങള്‍, നഗരങ്ങള്‍, തീരദേശങ്ങള്‍ എന്നിവയില്‍ വ്യത്യാസപ്പെടാം. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുകയും, പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുകയും ചെയ്യുന്ന ജനവാസമേഖലകളും അടിസ്ഥാന സൗകര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു
കൊച്ചി: ഫിഷറീസ് ശാസ്ത്ര ഗവേഷകരുടെ മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം 'ക്ലിം ഫിഷ്‌കോണ്‍ 2020' കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് , സുസ്ഥിര ആവാസവ്യവസ്ഥ രൂപകല്‍പ്പന ചെയ്യുക മാത്രമാണ് അതിജീവന മാര്‍ഗമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.സംസ്ഥാനത്ത് തുടര്‍ച്ചയാവുന്ന കനത്ത മഴയും വെള്ളപ്പൊക്കവും നേരിടാന്‍ ഗ്രാമീണരെയും തീരദേശവാസികളെയും പോലെ നഗരവാസികളും തയ്യാറെടുക്കണമെന്നതിന്റെ വ്യക്തമായ സൂചനയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള രൂപകല്‍പ്പനയും തന്ത്രങ്ങളും കൃഷിസ്ഥലങ്ങള്‍, നഗരങ്ങള്‍, തീരദേശങ്ങള്‍ എന്നിവയില്‍ വ്യത്യാസപ്പെടാം. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുകയും, പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുകയും ചെയ്യുന്ന ജനവാസമേഖലകളും അടിസ്ഥാന സൗകര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും മനുഷ്യന്റെ പ്രക്യതി ചൂഷണങ്ങള്‍ പ്രധാന കാരണമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നു. എന്നാല്‍ നമ്മള്‍ ഇപ്പോഴും വൈകിയിട്ടില്ല. നമുക്ക് ലഭിച്ചതിലും ഭംഗിയായി ഉത്തരവാദിത്വത്തോടെ പ്രകൃതി വരും തലമുറയ്ക്ക് കൈമാറേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താഴ്ന്ന പ്രദേശങ്ങളില്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും നേരിടാന്‍ പരമ്പരാഗത സമീപനങ്ങള്‍ പര്യാപ്തമല്ലെന്ന് കേരളത്തിലെ സമീപകാല പ്രകൃതി ദുരന്തങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് നെതര്‍ലാന്‍ഡിലെ ഹാന്‍സെ യൂനിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് പ്രഫ. റോബ് റോഗെമ പറഞ്ഞു. കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളുടെ ഭാവിക്കായി ബദല്‍ നടപടികള്‍ സ്വീകരിച്ചേ പറ്റൂ.സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ചയിലും തീരദേശത്തെ വെള്ളപ്പൊക്കത്തിലും ആഗോളതലത്തിലുള്ള അപകടസാധ്യത മൂന്നിരട്ടിയായി കഴിഞ്ഞു.ഉയരുന്ന ജലത്തിനെതിരെ പോരാട്ടമല്ല, പൊരുത്തപ്പെടുന്ന ആവാസ വ്യവസ്ഥകളുടെ രൂപകല്‍പനയാണ് വേണ്ടത്. ഫ്ളോട്ടിംഗ് സ്മാര്‍ട്ട് സിറ്റികള്‍, ഫ്ളോട്ടിംഗ് ഫാമുകള്‍, ബ്ലൂ എനര്‍ജി എന്നിവ അതില്‍ ചിലതാണ്. 18 അടി വരെ ജലനിരപ്പ് തരണം ചെയ്യുന്ന 14 ഫ്ളോട്ടിംഗ് വീടുകള്‍ നെതര്‍ലാന്റ്സ് ഇതിനകം തന്നെ നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രഫ.കെ എന്‍ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.എസ് ശര്‍മ്മ എംഎല്‍എ, കുഫോസ് സ്ഥാപക വൈസ് ചാന്‍സലര്‍ ഡോ. ബി മധുസൂദന കുറുപ്പ്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പ്രഫ. ഡോ.എം ഹരിക്യഷ്ണന്‍ , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ്ക്യഷ്ണ ജെന, ജപ്പാനിലെ ജാംസ്റ്റെക് ആപ്ലിക്കേഷന്‍ ലബോറട്ടറി ഡയറക്ടര്‍ സ്വാദിന്‍ കെ ബെഹറ, പ്രഫ. റോബ് റോഗ്ഗിമാ, ഡോ.കെ ഗോപകുമാര്‍, ഡോ.മാര്‍ക്ക് വേര്‍ഡിജെം, ഡോ. ദിലീപ്കുമാര്‍, ഡോ. വിചെന്‍സോ സോനോ സംസാരിച്ചു.കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ തകര്‍ച്ച, ഇന്ത്യയുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാണുന്ന കനത്ത മഴ, കടുത്ത വരള്‍ച്ച എന്നിവയുടെ കാരണങ്ങള്‍ അപകടസാധ്യതകള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് വിശകലനങ്ങളും, പഠനങ്ങളുമാണ് പ്രധാനമായും നടക്കുന്നത്.രാജ്യാന്തര ശാസ്ത്ര സമൂഹത്തെയും, എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നത് ഇതിനാണെന്ന് കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്ഥാപക വൈസ് ചാന്‍സലറും സംഘാടക സമിതി ചെയര്‍മാനുമായ ഡോ. ബി.മധുസൂദന കുറുപ്പ് പറഞ്ഞു.ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ , അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT