- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വരവ് കുറഞ്ഞത് തിരിച്ചടി; കേന്ദ്രസഹായം അനിവാര്യമെന്ന് മുഖ്യമന്ത്രി
കൊവിഡിന്റെ പശ്ചാത്തലത്തിൽ ദൈദംദിന സംഘടനാ പ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം നേതാക്കൾ ജനങ്ങളോട് രാഷ്ട്രീയ സംഘടനാ വിഷയങ്ങൾ വിശദീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിന്നപ്പോൾ ചിലർ രാഷ്ട്രീയ താത്പര്യം വെച്ച പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ വരവ് കുറഞ്ഞതും ചെലവ് വർധിച്ചതും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കേന്ദ്രസഹായം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിൽ ജനങ്ങൾ സർക്കാരിനോട് പൂർണ്ണമായി സഹകരിച്ചു. ചെലവ് വർധിക്കുകയും വരവ് ശോഷിക്കുകയും ചെയ്യുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രയാസത്തിലാകും. അത്തരമൊരു ഘട്ടത്തിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതടക്കമുള്ള തീരുമാനം സർക്കാർ എടുത്തത്. എന്നാൽ സമൂഹത്തിന്റെ പൊതു താൽപര്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ രാഷ്ട്രീയ താൽപര്യം കൊണ്ട് ചിലർക്ക് കഴിഞ്ഞില്ല.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് സൃഷ്ടിച്ചിട്ടുണ്ട്. സമ്പത്ത് സ്വരൂപിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ സജീവമായ സഹായം സർക്കാർ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ദൈദംദിന സംഘടനാ പ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
RELATED STORIES
മണിപ്പൂരില് ആറ് ക്രിസ്ത്യന് ദേവാലയങ്ങള്ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര് ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര് സംഘര്ഷത്തിലെ നിഗൂഡതകള്; പിന്നില് അരംബായ് തെംഗോലോ?
16 Nov 2024 5:19 PM GMTതലമുറകളുടെ പോരാട്ടത്തില്' ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ ഇടിച്ചിട്ട്...
16 Nov 2024 6:49 AM GMTസംഘര്ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില് വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്ഡ് കേസില് അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMT