Kerala

കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിരോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിദ്യാര്‍ഥികളുടെ ജനാധിപത്യപരമായ അവകാശമാണ് സംഘടനാ പ്രവര്‍ത്തനം. എന്നാല്‍ അധ്യായനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അധ്യയനം തടസപ്പെടാതെ എങ്ങനെ കലാലയങ്ങളില്‍ പ്രതിഷേധം സംലടിപ്പിക്കും എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു

കലാലയങ്ങളില്‍  വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിരോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിരോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിദ്യാര്‍ഥി സംഘടനകളുടെ അക്രമസമരം മുലം അധ്യായനങ്ങള്‍ തടസപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി 48 സ്‌കൂള്‍,കോളജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.വിദ്യാര്‍ഥികളുടെ ജനാധിപത്യപരമായ അവകാശമാണ് സംഘടനാ പ്രവര്‍ത്തനം. എന്നാല്‍ അധ്യായനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അധ്യയനം തടസപ്പെടാതെ എങ്ങനെ കലാലയങ്ങളില്‍ പ്രതിഷേധം സംലടിപ്പിക്കും എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിദ്യാര്‍ഥികര്‍ക്കും അധ്യാപകര്‍ക്കും പ്രതിഷേധിക്കാന്‍ ഒരു പോലെ അവകാശമുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it