Kerala

മാണി സാറിനോട് സിപിഎം മാപ്പ് പറയുക; ഓൺലൈൻ കാംപയിനുമായി കോൺഗ്രസ്

മാ​ണി​ക്കെ​തി​രെ​യു​ള്ള സ​മ​രം രാ​ഷ്‌​ട്രീ​യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​ണെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ന്ന കാ​ര്യം ത​ങ്ങ​ൾ​ക്കു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് വി​ജ​യ​രാ​ഘ​വ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മാണി സാറിനോട് സിപിഎം മാപ്പ് പറയുക; ഓൺലൈൻ കാംപയിനുമായി കോൺഗ്രസ്
X

​തിരു​വ​ന​ന്ത​പു​രം: കെ എം മാണിയോട് സിപിഎം മാപ്പു പറയണമെന്ന ആവശ്യവുമായി കോൺഗ്രസ് സാമൂഹികമാധ്യമ ​കാംപയിൻ ആരംഭിച്ചു. ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ കെ എം മാ​ണി തെ​റ്റു​കാ​ര​ന​ല്ലെ​ന്നു അ​റി​ഞ്ഞു​ത​ന്നെ​യാ​ണ് അ​ക്ര​മ​സ​മ​രം ന​ട​ത്തി​യെ​ന്ന എൽഡിഎഫ് ക​ൺ​വീ​ന​ർ വി​ജ​യ​രാ​ഘ​വ​ന്‍റെ കുറ്റസമ്മതത്തിൽ സി​പി​എം മാ​പ്പ് പ​റ​യ​ണ​മെ​ന്നാണ് കോ​ൺ​ഗ്ര​സ്‌ ആവശ്യപ്പെടുന്നത്. "മാ​ണി സാ​റി​നോ​ട് സി​പി​എം മാ​പ്പ് പ​റ​യു​ക' എ​ന്ന ഓ​ൺ​ലൈ​ൻ കാംപയിനാണ് ആ​രം​ഭി​ച്ച​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​ർ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ൽ ഫ്രെ​യി​മി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

കെ എം മാ​ണി നി​ര​പ​രാ​ധി​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​തെ​ന്നും നോ​ട്ട് എ​ണ്ണു​ന്ന മെ​ഷീ​ന്‍ മാ​ണി​യു​ടെ വീ​ട്ടി​ലു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത് രാ​ഷ്‌​ട്രീ​യ​മാ​യി മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു​മു​ള്ള വി​ജ​യ​രാ​ഘ​വ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മാ​ണി​ക്കു​ള്ള മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​ണെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എം മാ​പ്പ് പ​റ​യ​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച കെ​പി​സി​സി യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​ല്ലാം ഇ​ക്കാ​ര്യം ഉ​ട​ൻ അം​ഗീ​ക​രി​ച്ചു.

മാ​ണി​ക്കെ​തി​രെ​യു​ള്ള സ​മ​രം രാ​ഷ്‌​ട്രീ​യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​ണെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ന്ന കാ​ര്യം ത​ങ്ങ​ൾ​ക്കു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് വി​ജ​യ​രാ​ഘ​വ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മാ​ണി നി​ര​പ​രാ​ധി​യാ​ണ​ങ്കി​ൽ കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം അ​ക്ര​മ​ങ്ങ​ളും സ​മ​ര​ങ്ങ​ളും അ​ഴി​ച്ചു​വി​ട്ട​ത് എ​ന്തി​നാ​യി​രു​ന്നു എ​ന്നു കേ​ര​ള​ത്തി​ന്‍റെ പൊ​തു​മ​ന​സ്സാ​ക്ഷി​യെ ബോ​ധി​പ്പി​ക്കാ​നു​ള്ള ബാ​ധ്യ​ത എ​ൽ​ഡി​എ​ഫി​ന് ഉ​ണ്ട്. സി​പി​എം നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Next Story

RELATED STORIES

Share it