Kerala

വയനാട് മെഡിക്കല്‍ കോളജിന് ഡിസംബറില്‍ തറക്കല്ലിടുമെന്ന് ആരോഗ്യമന്ത്രി

615 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ വയനാട് മെഡിക്കല്‍കോളജ് മാസ്റ്റര്‍പ്ലാന്‍ തയാറാകുന്നമുറയ്ക്ക് കൂടുതല്‍ പണം കിഫ്ബിയില്‍നിന്നും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട് മെഡിക്കല്‍ കോളജിന് ഡിസംബറില്‍ തറക്കല്ലിടുമെന്ന് ആരോഗ്യമന്ത്രി
X

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. മെഡിക്കല്‍കോളജ് നിര്‍മിക്കാനായി തിരഞ്ഞെടുത്ത ചേലോട് എസ്‌റ്റേറ്റിലെ ഭൂമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടുവര്‍ഷത്തിനകം മെഡിക്കല്‍ കോളജില്‍ ആദ്യബാച്ചിന് അഡ്മിഷന്‍ നല്‍കാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്‍കെല്ലിന്റെയും സെസിന്റെയും പരിശോധനയില്‍ വൈത്തിരി വില്ലേജില്‍ ചേലോട് എസ്‌റ്റേറ്റിന്റെ ഭാഗമായി കണ്ടെത്തിയ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍കോളജ് നിര്‍മ്മാണത്തിന് അനുകൂലമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുന്നത്.

615 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ വയനാട് മെഡിക്കല്‍കോളജ് മാസ്റ്റര്‍പ്ലാന്‍ തയാറാകുന്നമുറയ്ക്ക് കൂടുതല്‍ പണം കിഫ്ബിയില്‍നിന്നും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it