- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 1,687 പേര്‍ക്ക് വൈറസ് ബാധ; 5,087 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച 1,687 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 15.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, 5,087 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കൊവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,74,328 ആയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,623 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 37 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 24 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 55,207 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,234 പേരാണ് ചികില്‍സയിലുള്ളത്.
കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,052 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 274 പേരും 114 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,159 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 885 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
കൊവിഡ് വ്യാപനം തടയാന്‍ പൊതുജനപിന്തുണ അനിവാര്യം: ഡിഎംഒ
മലപ്പുറം ജില്ലയില്‍ വലിയതോതില്‍ വര്‍ധിച്ച കൊവിഡ് വ്യാപനം കൃത്യമായ ഇടപെടലോടെ കുറക്കാനായെങ്കിലും ആരോഗ്യജാഗ്രത ഒരു കാരണവശാലും കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യഘട്ടങ്ങളില്ലാതെ ഒരുകാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
രോഗബാധിതര്‍ വര്‍ധിക്കുന്നതിന് ആനുപാതികമായിതന്നെ മികച്ച പരിചരണത്തിലൂടെ വൈറസ് ബാധിതരെ രോഗമുക്തരാക്കാനും സാധിച്ചു എന്നത് വൈറസിന്റെ രണ്ടാംതരംഗ വ്യാപന വേളയില്‍ ആശ്വാസകരമാണ്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും തുടരുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഫലമാണിതെന്നും കൊവിഡ് പ്രതിരോധത്തില്‍ പൊതു ജനങ്ങളില്‍ നിന്നുള്ള സഹകരണം മാതൃകാപരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍
എ.ആര്‍ നഗര്‍ 21
ആലങ്കോട് 19
ആലിപ്പറമ്പ് 29
അമരമ്പലം 22
ആനക്കയം 29
അങ്ങാടിപ്പുറം 23
അരീക്കോട് 15
ആതവനാട് 14
ഊരകം 09
ചാലിയാര്‍ 07
ചീക്കോട് 08
ചേലേമ്പ്ര 03
ചെറിയമുണ്ടം 07
ചെറുകാവ് 22
ചുങ്കത്തറ 26
എടക്കര 09
എടപ്പറ്റ 11
എടപ്പാള്‍ 08
എടരിക്കോട് 15
എടവണ്ണ 52
എടയൂര്‍ 20
ഏലംകുളം 01
ഇരിമ്പിളിയം 21
കാലടി 08
കാളികാവ് 12
കല്‍പകഞ്ചേരി 14
കണ്ണമംഗലം 18
കരുളായി 04
കരുവാരക്കുണ്ട് 28
കാവനൂര്‍ 26
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 05
കോഡൂര്‍ 08
കൊണ്ടോട്ടി 15
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 14
കുറുവ 05
കുറ്റിപ്പുറം 36
കുഴിമണ്ണ 11
മക്കരപ്പറമ്പ് 08
മലപ്പുറം 36
മമ്പാട് 20
മംഗലം 11
മഞ്ചേരി 124
മങ്കട 11
മാറാക്കര 27
മാറഞ്ചേരി 18
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 29
മൂര്‍ക്കനാട് 36
മൂത്തേടം 02
മൊറയൂര്‍ 11
മുതുവല്ലൂര്‍ 11
നന്നമ്പ്ര 09
നന്നംമുക്ക് 06
നിലമ്പൂര്‍ 23
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 05
പള്ളിക്കല്‍ 31
പാണ്ടിക്കാട് 05
പരപ്പനങ്ങാടി 14
പറപ്പൂര്‍ 21
പെരിന്തല്‍മണ്ണ 21
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 18
പൊന്മള 14
പൊന്മുണ്ടം 15
പൊന്നാനി 39
പൂക്കോട്ടൂര്‍ 14
പോരൂര്‍ 11
പോത്തുകല്ല് 04
പുലാമന്തോള്‍ 07
പുളിക്കല്‍ 22
പുല്‍പ്പറ്റ 12
പുറത്തൂര്‍ 33
പുഴക്കാട്ടിരി 06
താനാളൂര്‍ 29
താനൂര്‍ 08
തലക്കാട് 11
തവനൂര്‍ 21
താഴേക്കോട് 04
തേഞ്ഞിപ്പലം 13
തെന്നല 11
തിരുനാവായ 03
തിരുവാലി 02
തൃക്കലങ്ങോട് 17
തൃപ്രങ്ങോട് 05
തുവ്വൂര്‍ 32
തിരൂര്‍ 14
തിരൂരങ്ങാടി 15
ഊര്‍ങ്ങാട്ടിരി 08
വളാഞ്ചേരി 15
വളവന്നൂര്‍ 23
വള്ളിക്കുന്ന് 21
വട്ടംകുളം 03
വാഴക്കാട് 07
വാഴയൂര്‍ 01
വഴിക്കടവ് 13
വെളിയങ്കോട് 08
വേങ്ങര 36
വെട്ടത്തൂര്‍ 11
വെട്ടം 22
വണ്ടൂര്‍ 28
മലപ്പുറം ജില്ലയില്‍ 7,79,118 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ 7,79,118 പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 6,37,634 പേര്‍ക്ക് ഒന്നാം ഡോസും 1,41,484 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കൊവിഡ് വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 41,717 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 810 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
45 വയസിനു മുകളില്‍ പ്രായമുള്ള 5,02,853 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 82,297 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരില്‍ 40,517 പേര്‍ക്ക് ഒന്നാം ഡോസും 28,158 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 19,000 പേര്‍ക്ക് ഒന്നാം ഡോസും 17,319 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT