Kerala

കൊവിഡ്-19: എറണാകുളത്ത് 38 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊവിഡ്-19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് 6 മണി വരെ നീട്ടി

കൊവിഡ്-19: എറണാകുളത്ത് 38 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
X

കൊച്ചി: കൊവിഡ്-19 രോഗബാധ സംശയിച്ച് എറണാകുളത്ത് നിന്നും പരിശോധനയ്ക്കായി അയച്ച 38 പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊവിഡ്-19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് 6 മണി വരെ നീട്ടി. ഇവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വേണ്ടി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 37 ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വൈദ്യപരിശോധനയ്ക്കുമായി 94 മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 351 ക്യാംപുകള്‍ മെഡിക്കല്‍ സംഘങ്ങള്‍ ഇതുവരെയായി സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 വരെ കണ്‍ട്രോള്‍ റൂമിലെത്തിയത് 269 ഫോണ്‍ വിളികളാണ് എത്തിയത്. കൂടുതലും അതിഥി തൊഴിലാളികളില്‍ നിന്നായിരുന്നു. ഭക്ഷണം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചായിരുന്നു ഭൂരിഭാഗം വിളികളുമെത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it