Kerala

കൊവിഡ്-19:എറണാകുളത്ത് നിരീക്ഷണത്തിലുള്ളത് 3878 പേര്‍;കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 41 പേര്‍

ഇന്ന് പുതിയതായി 287 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചുവെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 1034 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3843 ആണ് .ഇന്ന് 2 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി.

കൊവിഡ്-19:എറണാകുളത്ത് നിരീക്ഷണത്തിലുള്ളത് 3878 പേര്‍;കൊവിഡ്  സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 41 പേര്‍
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ 3878 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇന്ന് പുതിയതായി 287 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചുവെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 1034 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3843 ആണ്.ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 41 പേരാണുള്ളത്.ജില്ലാ സര്‍വെയ്‌ലന്‍സ് യൂനിറ്റ് ഇവരെയെല്ലാം തന്നെ ഫോണില്‍ ബന്ധപ്പെടുകയും, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടുപേരും നേരത്തെതന്നെ വീടുകളില്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിഞ്ഞു വന്നിരുന്നവരാണ്.ഇന്ന് 2 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതില്‍ 21 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും 5 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 2 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 6 പേര്‍ സ്വകാര്യ ആശുപത്രിയിലും. ഒരാള്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് എറണാകുളം ജില്ലയില്‍ ചികില്‍സയിലുള്ളത് 17 പേരാണ്. ഇതില്‍ 4 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരും, 10 പേര്‍ എറണാകുളം സ്വദേശികളും, 2 പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.

32 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 37 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം തന്നെ നെഗറ്റീവ് ആണ്. .ഇനി 99 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.ജില്ലയില്‍ നിലവില്‍ 136 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 98 എണ്ണം പഞ്ചായത്തുകളിലും 38 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 39832 പേര്‍ക്ക് ഭക്ഷണം നല്‍കുകയുണ്ടായി . ഇതില്‍ 13809 പേര്‍ അതിഥി തൊഴിലാളികളാണ്.ജീവിതശൈലീ രോഗത്തിനുള്ള മരുന്നു കഴിക്കുന്നവര്‍ മരുന്നിനായി പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രം,ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം - 0484 2368802, 2428077, 0484 2424077

Next Story

RELATED STORIES

Share it