- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകളുടെ കമ്പനിയും സ്പ്രിംഗ്‌ളര്‍ കമ്പനിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി ടി തോമസ് എംഎല്‍എ
സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നതോടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ തായക്കണ്ടിയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ് അക്കൗണ്ടും ഇപ്പോള്‍ സസ്‌പെന്റു ചെയ്തിരിക്കുകയാണ്.2014 മുതല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ഡേറ്റകള്‍ കാണിക്കുന്ന കമ്പനിയാണിത്.സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നതോടെ കമ്പനിയുടെ അക്കൗണ്ട് പെട്ടന്ന് സസ്‌പെന്റു ചെയ്തത് ദുരൂഹത വര്‍ധിപ്പിക്കുന്നവെന്നും പി ടി തോമസ് വ്യക്തമാക്കി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഡയറക്ടറായിട്ടുള്ള എക്‌സാലോജിക് എന്ന കമ്പനിക്ക് സ്പ്രിംഗ്ലര്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെന്ന് പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നതോടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ തായക്കണ്ടിയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ് അക്കൗണ്ടും ഇപ്പോള്‍ സസ്‌പെന്റു ചെയ്തിരിക്കുകയാണ്.2014 മുതല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ഡേറ്റകള്‍ കാണിക്കുന്ന കമ്പനിയാണിത്.സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നതോടെ കമ്പനിയുടെ അക്കൗണ്ട് പെട്ടന്ന് സസ്‌പെന്റു ചെയ്തത് ദുരൂഹത വര്‍ധിപ്പിക്കുന്നവെന്നും പി ടി തോമസ് വ്യക്തമാക്കി.
എക്‌സാലോജിക് കമ്പനിയുടെ ജിഎസ്ടി പോലും 2020 വരെ അടച്ചിട്ടുണ്ട്. എല്ലാ അക്കൗണ്ടുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.ഇത്രയും പ്രധാനപ്പെട്ട കമ്പനിയുടെ വെബ് അക്കൗണ്ട് പെട്ടന്ന് എങ്ങനെയാണ് ഇത്തരത്തില്‍ സസ്‌പെന്റു ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്പ്രിംഗ്‌ളറും എക്‌സാലോജികും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.കോവിഡിന്റെ കാലത്ത് ഏതെങ്കിലും കമ്പനികള്‍ അടച്ചു പൂട്ടിയാല്‍ പോലും അവര്‍ തങ്ങളുടെ കമ്പനിയുടെ അക്കൗണ്ട് സസ്‌പെന്റു ചെയ്തിട്ടില്ലെന്നും പി ടി തോമസ് എംഎല്‍എ വ്യക്തമാക്കി.ജനങ്ങളുടെ സമ്മതമില്ലാതെ അവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി സ്പ്രിംഗ്ലര്‍ കമ്പനിക്ക് നല്‍കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി എല്ലാ മെഡിക്കല്‍ എത്തിക്‌സിനും വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച നിയമങ്ങള്‍ക്കും എതിരാണ്.
ഒരു രാജ്യത്തിന്റെ ഏറ്റവും സുപ്രധാനമായത് ആ രാജ്യത്തിന്റെ ഭൂമി,മറ്റു സ്വത്തുക്കള്‍, വിവരങ്ങള്‍ എന്നീ മുന്നു കാര്യങ്ങളാണ് ഒരു രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രാധാനമായ കാര്യങ്ങളാണ് ഇന്‍ഫര്‍മേഷന്‍. ഇത് വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് മുഖ്യമന്ത്രിയുടെ അറിവോടെ എന്തു വിലയ്ക്കാണ് വിറ്റത് എന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തതയോടെ ജനങ്ങളോട് പറയണം.ഇത്തരത്തില്‍ നല്‍കിയ ഡാറ്റ ഉപയോഗിച്ച് ഹ്യൂന്‍ ഫിസിയോളജി സംബന്ധിച്ച് ലോകത്തിലെ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പഠനം നടത്തി അതില്‍ നിന്നും കോടികണക്കിന് രൂപയുടെ മരുന്നുകളും മറ്റൂം നിര്‍മിക്കാന്‍ കഴിയും.നമ്മുടെ വിവരങ്ങളുടെ മോഷണം മൂലം നമ്മുടെ രാജ്യത്തിനുണ്ടുന്ന നഷ്ടമാണ്.
ഈ നടപടിക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍)ന്റെ അനുമതുയുണ്ടോയെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയതിന് വ്യക്തികളുടെ സമ്മതമുണ്ടോയെന്നത് സംബന്ധിച്ചും തെളിവില്ല.സമ്മത പത്രമില്ലാതെ ഒരാളുടെ വിവരം ആര്‍ക്കും നല്‍കാന്‍ കഴിയില്ല.ഈ സമ്മത പത്രത്തിനു മുമ്പ് എന്തിനെ സംബന്ധിച്ചാണ് നമ്മുടെ വിവരം ശേഖരിക്കുന്നത് അത് എന്തിന് ഉപയോഗിക്കുന്നുവെന്ന് കാണിക്കുന്ന വിവരണ പത്രിക ഒരോ വ്യക്തിക്കും നല്‍കി വേണം ഇക്കാര്യം ചെയ്യാന്‍. ഒപ്പം സമ്മത പത്രവും വേണം. ഈ രണ്ടു കാര്യങ്ങളും സ്പ്രിംഗ്ലര്‍ കമ്പനിക്ക് ഡേറ്റ നല്‍കിയപ്പോല്‍ ഇവിടെ ലംഘിച്ചുവെന്നും പി ടി തോമസ് വ്യക്തമാക്കി. സ്പ്രിംഗ്ലര്‍ ഇന്ത്യയുടെ എല്ലാ വിവരങ്ങളും ഇപ്പോള്‍ മാസ്‌ക് ചെയ്തു. എന്തിനാണ് എല്ലാ വിവരങ്ങളും മാസ്‌ക് ചെയ്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഏപ്രില്‍ രണ്ടിനു മാത്രം ഒപ്പുവെച്ച കരാറില്‍ മാര്‍ച്ച് 27 മുതല്‍ സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ഡേറ്റ നല്‍കി തുടങ്ങിയിരുന്നു. ഡേറ്റ ശേഖരിച്ചവരെ ബന്ധപ്പെട്ടതില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് ഇവരാരും വ്യക്തികളില്‍ നിന്നും സമ്മത പത്രം ഒപ്പിട്ടു വാങ്ങിയിട്ടില്ല.എന്തിനാണ് ഉുപയോഗിക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. സ്പ്രിംഗ്ലര്‍ല കമ്പനിയുടെ വിവരം സംബന്ധിച്ച് ഗൂഗൂളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന മറുപടി തങ്ങള്‍ പി ആര്‍ ജോലിയും സോഷ്യല്‍ മീഡിയ മാേെനജ്‌മെന്റുമാണ് ചെയ്യുന്നതെന്നാണ്.തങ്ങള്‍ ഡേറ്റാ അനലൈസിംഗ് രംഗത്തോ ആരോഗ്യ മേഖലിയിലോ പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നില്ല.ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ കളളക്കേസുണ്ടാക്കി അറസ്റ്റുചെയ്യുന്ന നടപടിയല്ല മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും പി ടി തോമസ് പറഞ്ഞു.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT