Kerala

കോഴിക്കോട് ജില്ലയില്‍ നാലുലക്ഷം പിന്നിട്ട് കൊവിഡ് പരിശോധന; ക്ലസ്റ്ററുകളില്‍ പരിശോധന വര്‍ധിപ്പിച്ചു

ഒക്ടോബര്‍ ആറുവരെ 4,03,863 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. 13 ദിവസംകൊണ്ട് ഒരു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.

കോഴിക്കോട് ജില്ലയില്‍ നാലുലക്ഷം പിന്നിട്ട് കൊവിഡ് പരിശോധന; ക്ലസ്റ്ററുകളില്‍ പരിശോധന വര്‍ധിപ്പിച്ചു
X

കോഴിക്കോട്: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ നാലുലക്ഷം പിന്നിട്ടു. ഒക്ടോബര്‍ ആറുവരെ 4,03,863 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. 13 ദിവസംകൊണ്ട് ഒരു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 1,88,190 ആന്റിജന്‍ പരിശോധനകളും 14,813 ട്രൂനാറ്റ് പരിശോധനകളും 91255 ആര്‍ടിപിസിആര്‍ പരിശോധനകളും നടത്തി.

കൂടാതെ 47 ആന്റി ബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യലാബുകളില്‍ 1,09,558 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ക്ലസ്റ്ററുകള്‍, ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകള്‍, മല്‍സ്യമാര്‍ക്കറ്റ്, ഹാര്‍ബറുകള്‍, പാളയം, തീരദേശമേഖലയിലെ വാര്‍ഡുകള്‍, പൊതുജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് കൂടുതല്‍ പരിശോധന നടത്തി വരുന്നത്. ജില്ലയിലെ 17 ക്ലസ്റ്ററുകളിലും പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ബേപ്പൂര്‍ ക്ലസ്റ്ററിലാണ് കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കിയത്.

720 പേരാണ് ഇവിടെ കൊവിഡ് ടെസ്റ്റ് ചെയ്തത്. വടകരയില്‍ 375, കടലുണ്ടി 256, ഒളവണ്ണ 223 പേരാണ് പരിശോധന നടത്തിയത്. ഇന്നലെ 8,833 സ്രവസാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ അയച്ചതില്‍ 4,01,035 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,77,259 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 2,828 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.11 ശതമാനമാണ്.

Next Story

RELATED STORIES

Share it