Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 843 പേര്‍ക്ക് കൊവിഡ്; 10 സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കി

825പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 526 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 843 പേര്‍ക്ക് കൊവിഡ്; 10 സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 825പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.ഇന്ന് 526 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 13718പേര്‍ രോഗ മുക്തരായി. 6364പേര്‍ ചികില്‍സയില്‍ ഉണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ ദിനം പ്രതി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ചികില്‍സ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആശുപത്രികള്‍ ആക്കാന്‍ കലക്ടര്‍ ഉത്തരവായി. ചേര്‍ത്തല കിന്‍ഡര്‍ വുമണ്‍സ് ഹോസ്പിറ്റല്‍ &ഫെര്‍ട്ടിലിറ്റി സെന്റര്‍ , ചേര്‍ത്തല കെ വി എം സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ , തത്തംപള്ളി സഹൃദയ ആശുപത്രി , തുമ്പോളി പ്രൊവിഡന്‍സ് ആശുപത്രി , കായംകുളം എബനേസര്‍ ആശുപത്രി , പച്ച ലൂര്‍ദ് മാതാ ആശുപത്രി , എടത്വ മഹാ ജൂബിലി മെമ്മോറിയല്‍ ആശുപത്രി , സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രി അര്‍ത്തുങ്കല്‍,ചേര്‍ത്തല ,പൂച്ചാക്കല്‍ മെഡിക്കല്‍ സെന്റര്‍ പൂച്ചാക്കല്‍ ,ചെങ്ങന്നൂര്‍ കൊല്ലകടവ്സഞ്ജീവനി മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രി എന്നീ 10 സ്വകാര്യ ആശുപത്രികളാണ് ബി &സി വിഭാഗം കൊവിഡ് രോഗികള്‍ക്കായി ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത് .

നിലവില്‍ നിശ്ചയിച്ചിട്ടുള്ള ഈ 10 സ്വകാര്യ ആശുപത്രികള്‍ അഞ്ചു ദിവസത്തിനുള്ളില്‍ സൗകര്യങ്ങള്‍ ഒരുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.രോഗികളുടെ എണ്ണം ,ആരോഗ്യ നില എന്നിവ കണക്കിലെടുത്തു മെഡിക്കല്‍ ഓഫീസറാണ് രോഗികളെ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത് .ഈ ആശുപത്രികളില്‍ ഐ സി യു ,വെന്റിലേറ്റര്‍ ഉള്‍പ്പെടെ 25% ബെഡുകള്‍ തയ്യാറാക്കി വെയ്ക്കേണ്ടതാണ്.ഈ സ്വകാര്യ ആശുപത്രികള്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊവിഡ് രോഗികളെയും മറ്റു രോഗികളെയുംചികില്‍സിക്കാന്‍ തയ്യാറാകേണ്ടതാണ് . നിലവില്‍ കൊവിഡ് രോഗികളെ ചികില്‍സിക്കാത്ത സ്വകാര്യ ആശുപത്രികളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം കൊവിഡ് ഇല്ലാത്ത രോഗികളെ ചികില്‍സിക്കേണ്ടതാണ്.

എല്ലാ ആശുപത്രിയിലും രോഗികള്‍ക്ക് പ്രവേശിക്കുവാനും പുറത്തേക്ക് പോകാനും വ്യത്യസ്ത വഴികള്‍ തയ്യാറാക്കേണ്ടതാണ് .കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ശുചിമുറി സൗകര്യങ്ങള്‍ ആശുപത്രിയില്‍ തയ്യറാക്കേണ്ടതാണ് . ആശുപത്രിയില്‍ രോഗികള്‍ക്കായി മുറികള്‍ സജ്ജമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വാര്‍ഡുകളില്‍ 25% ബെഡുകള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ സജ്ജീകരിക്കേണ്ടതാണ് . വാര്‍ഡുകളില്‍ കൊവിഡ് രോഗികളെയും മറ്റു രോഗികളെയും ഒരു കാരണവശാലും ഒരുമിച്ച് കിടത്തരുത് .ഡോക്ടര്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി രോഗികളെ പരിചരിക്കുന്നവര്‍ എന്‍ 95 മാസ്‌ക് ,പി പി ഇ കിറ്റ് ,ഗ്ലോവ്‌സ് തുടങ്ങി സുരക്ഷാ കവചങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം .ദിവസവും വൈകുന്നേരം 4 മണിക്ക് മുന്‍പായി കൊവിഡ് രോഗികളുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസറെ നിര്‍ബന്ധമായും അറിയിച്ചിരിക്കണം.കൊവിഡ് രോഗികളുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it