Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ്

82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് 212 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്ത് നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് 212 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

തുമ്പോളി -ഒന്ന്, കുടശ്ശനാട്-ഒന്ന്, ചുനക്കര-എട്ട്, താമരക്കുളം-രണ്ട്, കായംകുളം-അഞ്ച്, ആറാട്ടുപുഴ-ഒന്ന്,അമ്പലപ്പുഴ -ഒന്ന്, പുന്നപ്ര-മൂന്ന്, പള്ളിപ്പാട്-ഒന്ന്,കണിച്ചുകുളങ്ങര-ഒന്ന്, വെട്ടിയാര്‍-നാല്, എഴുപുന്ന-ഒന്ന്, മാരാരിക്കുളം വടക്ക് -ഒന്ന്, പള്ളിപ്പുറം -രണ്ട്, ചേര്‍ത്തല തെക്ക്-രണ്ട്, തണ്ണീര്‍മുക്കം-ഒമ്പത്,ആലപ്പുഴ-16. മാവേലിക്കര-മൂന്ന്, ചേര്‍ത്തല -നാല്, തൈക്കല്‍ -ഒന്ന്, പെരിങ്ങാല-ഒന്ന്, മാന്നാര്‍-ഒന്ന്,കൈനകരി -നാല്,പാണാവള്ളി-ഒന്ന്,ചമ്പക്കുളം-ഒന്ന്,കരിയിലകുളങ്ങര-ഒന്ന്,കീരിക്കാട്-ഒന്ന്,ബുധനൂര്‍-രണ്ട്,തലവടി-ഒന്ന്, നീലംപേരൂര്‍ -ഒന്ന്, പെരുമ്പളം-ഒന്ന്, രോഗം സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി രോഗം സ്ഥിരീകരിച്ചവര്‍

കുവൈറ്റ് നിന്നുമെത്തിയ തെക്കേക്കര സ്വദേശി, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശി, ശ്രീനഗറില്‍ നിന്നെത്തിയ കരിയിലക്കുളങ്ങര സ്വദേശി, മുംബൈയില്‍ നിന്നെത്തിയ തഴക്കരസ്വദേശി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ന് 212 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ആകെ 1621 പേര്‍ ചികില്‍സയിലുണ്ട്. ആകെ 4,414 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it