Kerala

ആറ്റിങ്ങലിൽ വീണ്ടും കൊവിഡ് മരണം

വൃക്കസംബന്ധമായ രോഗമുള്ള അനിലിനെ 15 ദിവസം മുൻപ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

ആറ്റിങ്ങലിൽ വീണ്ടും കൊവിഡ് മരണം
X

തിരുവനന്തപുരം: ആറ്റിങ്ങലിൽ വീണ്ടും കൊവിഡ് മരണം. നഗരത്തിൽ മൂന്നാം തവണയാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. ആറ്റിങ്ങൽ സ്വദേശി പ്രശോഭ വിലാസത്തിൽ അനിൽ(47) ആണ് മരിച്ചത്. അനിലിൻ്റെ മൃതശരീരം ഏറ്റുവാങ്ങാൻ ആരുമെത്താത്തതിനെ തുടർന്ന് നഗരസഭ ശാന്തിതീരം ശ്‌‌മശാനത്തിൽ സംസ്‌കരിച്ചു.

വൃക്കസംബന്ധമായ രോഗമുള്ള അനിലിനെ 15 ദിവസം മുൻപ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഈ മാസം 12ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡയാലിസിസ് നടത്തുന്നതിന് മുൻപ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it