- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കൊവിഡ് ; 143 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
ബാക്കിയുളള ഏഴു പേരില്‍ ഒരാള്‍ ലക്ഷദ്വീപ് സ്വദേശിയും നാലു പേര്‍ തമിഴ്‌നാടില്‍ നിന്നും വന്നവരും ഒരാള്‍ പോണ്ടിച്ചേരിയില്‍ നിന്നും എത്തിയതും മറ്റൊരാള്‍ നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള മുംബൈ സ്വദേശിനിയുമാണ്.നാല് നാവിക സേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ആലുവ,ചെങ്ങമനാട്,ഫോര്‍ട് കൊച്ചി,പള്ളുരുത്തി,ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 143 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. ബാക്കിയുളള ഏഴു പേരില്‍ ഒരാള്‍ ലക്ഷദ്വീപ് സ്വദേശിയും നാലു പേര്‍ തമിഴ്‌നാടില്‍ നിന്നും വന്നവരും ഒരാള്‍ പോണ്ടിച്ചേരിയില്‍ നിന്നും എത്തിയതും മറ്റൊരാള്‍ നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള മുംബൈ സ്വദേശിനിയുമാണ്.നാല് നാവിക സേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ആലുവ,ചെങ്ങമനാട്,ഫോര്‍ട് കൊച്ചി,പള്ളുരുത്തി,ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.
ഫോര്‍ട്ട്‌കൊച്ചി,പള്ളുരുത്തി മേഖലയില്‍ 13 പേര്‍ക്കും,ആലുവയില്‍ 12 പേര്‍ക്കും, മട്ടാഞ്ചേരിയില്‍ 11 പേര്‍ക്കും ചെങ്ങമനാട് എട്ടു പേര്‍ക്കും, തോപ്പുംപടി,കോതമംഗലം നാലു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.എറണാകുളം,ഏലൂര്‍, മുളവുകാട്,വടവുകോട്,വെങ്ങോല, സൗത്ത് വാഴക്കുളം എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്കും ഇടപ്പള്ളി, ചെല്ലാനം,തിരുവാങ്കുളം, പട്ടിമറ്റം, കുന്നത്തുനാട്,മഴുവന്നൂര്‍,കരുമാലൂര്‍,നെല്ലിക്കുഴി,തൃക്കാക്കര എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു
കൂടാതെ നിലവില്‍ വെണ്ണലയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി,നിലവില്‍ വെണ്ണലയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.കൂടാതെ ആലപ്പുഴ സ്വദേശിനി,ഇടക്കൊച്ചി സ്വദേശി,ഇലഞ്ഞി സ്വദേശി,എടക്കാട്ടുവയല്‍ സ്വദേശിനി,എടത്തല സ്വദേശി,എരൂര്‍ സ്വദേശി,എളമക്കര സ്വദേശി,ഐക്കരനാട് സ്വദേശി സ്വദേശി,കറുകുറ്റി സ്വദേശി,കവളങ്ങാട് സ്വദേശി,കീഴ്മാട് സ്വദേശി,കുട്ടമ്പുഴ സ്വദേശി,കുന്നുകര സ്വദേശിനി,കുമ്പളം സ്വദേശിനി,കോട്ടുവള്ളി സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,ചേരാനെല്ലൂര്‍ സ്വദേശിനി,ഞാറക്കല്‍ സ്വദേശി,നെടുമ്പാശ്ശേരി സ്വദേശിനി,പാലാരിവട്ടം സ്വദേശി ,പിണ്ടിമന സ്വദേശി,പുത്തന്‍വേലിക്കര സ്വദേശി
പെരുമ്പാവൂര്‍ സ്വദേശിനി,പൈങ്ങോട്ടൂര്‍ സ്വദേശിനി,മഞ്ഞപ്ര സ്വദേശി,രാമമംഗലം സ്വദേശിനി,വാരപ്പെട്ടി സ്വദേശി,ഇടക്കൊച്ചി സ്വദേശിനി,വൈറ്റില സ്വദേശി,അങ്കമാലി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ആലപ്പുഴ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ പാലക്കാട് സ്വദേശി,എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ എടത്തല സ്വദേശി,എളമക്കര സ്വദേശിനി,കറുകുറ്റി സ്വദേശിനി,കളമശ്ശേരി സ്വദേശിനി,കവളങ്ങാട് സ്വദേശി,കിഴക്കമ്പലം സ്വദേശിനി,രായമംഗലം സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 121 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 115 പേര്‍ എറണാകുളം സ്വദേശികളും, 4 പേര്‍ മറ്റ് ജില്ലക്കാരും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആണ്.ഇന്ന് 1002 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1478 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15531 ആണ്. ഇതില്‍ 13406 പേര്‍ വീടുകളിലും, 196 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1929 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 178 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളിലും നിന്ന് 114 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍യില്‍ കഴിയുന്നവരുടെ എണ്ണം 1,729 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 2022 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2321 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1107 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 731 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT