Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൊവിഡ്

244 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ലക്ഷദ്വീപ് സ്വദേശി അടക്കം ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് 125 പേര്‍ രോഗ മുക്തി നേടി

എറണാകുളം	ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 244 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ലക്ഷദ്വീപ് സ്വദേശി അടക്കം ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.ആസാം സ്വദേശി,ഒഡിഷ സ്വദേശി,പല്ലാരിമംഗലം സ്വദേശി,അഞ്ച് പശ്ചിമ ബംഗാള്‍ സ്വദേശികള്‍,ലക്ഷദ്വീപ് സ്വദേശി രണ്ട് വാരപ്പെട്ട സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഐഎന്‍എച്ച്എസ് ലെ 23 പേരും ഉള്‍പ്പെടുന്നു.

കൂടാതെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ കവളങ്ങാട് സ്വദേശിക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരായ ആലുവ സ്വദേശി ,രണ്ട് തൃ്ശൂര്‍ സ്വദേശികള്‍,തമ്മനം സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയില്‍ 26 പേര്‍ക്കും, കോതമംഗലത്ത് 12 പേര്‍ക്കും,പള്ളിപ്പുറത്ത് 10 പേര്‍ക്കും,ആലുവയിലും ആലങ്ങാടും എടത്തലയിലും ഒമ്പതു പേര്‍ക്ക് വീതവും, ഫോര്‍ട്ട് കൊച്ചി,തൃക്കാക്കര മേഖലയില്‍ എട്ടു പേര്‍ക്ക് വീതവും,വാരപ്പെട്ടിയിലും രായമംഗലത്തും ഏഴു പേര്‍ക്ക് വീതവും,കുന്നുകര,നോര്‍ത്ത് പറവൂര്‍ മേഖലയില്‍ ആറു പേര്‍ക്ക് വീതവും കോട്ടുവള്ളിയില്‍ അഞ്ചു പേര്‍ക്കും,കീഴ്മാട്, ചിറ്റാറ്റുകര,തേവര,മുവാറ്റുപുഴ മേഖലയില്‍ നാലു പേര്‍ക്ക് വീതവും കുന്നത്തുനാട്,കരുവേലിപ്പടി, എറണാകുളം , കുമ്പളം,ചോറ്റാനിക്കര,ഞാറയ്ക്കല്‍,അയ്യമ്പുഴ , വരാപ്പുഴ ,മാറാടി ,തൃപ്പുണിത്തുറ മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവുംഅങ്കമാലി തുറവൂര്‍,ഇടക്കൊച്ചി,ഇടപ്പള്ളി, ചേരാനെല്ലൂര്‍,തമ്മനം,തിരുമാറാടി,മരട്,മഴുവന്നൂര്‍,സൗത്ത് വാഴക്കുളം, മുളവുകാട്,മൂത്തകുന്നം മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

എറണാകുളത്തു ജോലി ചെയ്യുന്ന ആസാം സ്വദേശി,ഏലൂര്‍ സ്വദേശിനി,ഉദയംപേരൂര്‍ സ്വദേശി,ആരക്കുഴ സ്വദേശിനി,ആലപ്പുഴ സ്വദേശി,ഐക്കാരനാട് സ്വദേശിനി,കടമക്കുടി സ്വദേശിനി,കീരമ്പാറ സ്വദേശിനി,കീഴ്മാട് സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,നിലവില്‍ ഇടുക്കിയില്‍ ജോലിചെയ്യുന്ന കവളങ്ങാട് സ്വദേശിനി,നെടുമ്പാശ്ശേരി സ്വദേശി,നെല്ലിക്കുഴി സ്വദേശിനി,പള്ളുരുത്തി സ്വദേശി,പശ്ചിമ ബംഗാള്‍ സ്വദേശി ,പാമ്പാക്കുട ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി,പാമ്പാക്കുട ജോലിചെയ്യുന്ന പഞ്ചാബ് സ്വദേശി ,പായിപ്ര സ്വദേശിനി,പിണ്ടിമന സ്വദേശി,പുത്തന്‍വേലിക്കര സ്വദേശി,പൂണിത്തുറ സ്വദേശി,പെരുമ്പാവൂര്‍ സ്വദേശിനി,ബീഹാര്‍ സ്വദേശി,മഹാരാഷ്ട്ര സ്വദേശി,വടുതല സ്വദേശി,വൈറ്റില സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് 125 പേര്‍ രോഗ മുക്തി നേടി. അതില്‍ 124 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നുമാണ്.ഇന്ന് 948 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1277 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21245 ആണ്. ഇതില്‍ 18947 പേര്‍ വീടുകളിലും 130 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2168 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 147 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 3265 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുട എണ്ണം 1188 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 1086 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1267 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 551 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 856 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it