Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2702 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.32 %

ഇന്ന് 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2702 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.32 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 85,തൃപ്പൂണിത്തുറ 68,കരുമാലൂര്‍ 67,കീഴ്മാട് 58,മരട് 48,കടുങ്ങല്ലൂര്‍ 46,മഴുവന്നൂര്‍ 46,

ആലങ്ങാട് 45,ഉദയംപേരൂര്‍ 43,പള്ളുരുത്തി 43,പള്ളിപ്പുറം 42,വെങ്ങോല 42,വൈറ്റില 42,ഏഴിക്കര 41,

എടത്തല 40,കളമശ്ശേരി 40,ഇടക്കൊച്ചി 38,ചേരാനല്ലൂര്‍ 38,രായമംഗലം 38,വടക്കേക്കര 37,കൂവപ്പടി 35,

കോതമംഗലം 35,നോര്‍ത്തുപറവൂര്‍ 35,വേങ്ങൂര്‍ 35,തിരുവാണിയൂര്‍ 34,നെല്ലിക്കുഴി 34,ചൂര്‍ണ്ണിക്കര 33,

വരാപ്പുഴ 33,എളംകുന്നപ്പുഴ 31,ചിറ്റാറ്റുകര 31,ചെങ്ങമനാട് 29,ആരക്കുഴ 28,കാലടി 28,കലൂര്‍ 27,

കുന്നത്തുനാട് 27,കുമ്പളങ്ങി 27,ഞാറക്കല്‍ 27,പായിപ്ര 27,പുത്തന്‍വേലിക്കര 27,ആമ്പല്ലൂര്‍ 26,

കാഞ്ഞൂര്‍ 26,ചേന്ദമംഗലം 26,നെടുമ്പാശ്ശേരി26,കുട്ടമ്പുഴ25,എടവനക്കാട് 22,കിഴക്കമ്പലം 22,

കുമ്പളം 22,പിണ്ടിമന 22,പെരുമ്പാവൂര്‍ 22,മൂവാറ്റുപുഴ22,കറുകുറ്റി 21,കുന്നുകര 21,ചെല്ലാനം 21,

പാറക്കടവ് 21,പൈങ്ങോട്ടൂര്‍ 21,മൂക്കന്നൂര്‍ 21,ആവോലി 20,ഇടപ്പള്ളി 20,കോട്ടുവള്ളി 20,നായരമ്പലം 20,

എളമക്കര 19,വാരപ്പെട്ടി 9,അങ്കമാലി 18,കടമക്കുടി18,തമ്മനം18,ഫോര്‍ട്ട് കൊച്ചി18,അയ്യമ്പുഴ 17,

ആയവന 17,കവളങ്ങാട് 17,പൂതൃക്ക 17,വടുതല 17,അശമന്നൂര്‍ 16,തുറവൂര്‍ 16,മുളന്തുരുത്തി 16,

വാഴക്കുളം 16,വെണ്ണല 16,ആലുവ 15,പാലാരിവട്ടം 15,മാറാടി 14,മുടക്കുഴ 14,പെരുമ്പടപ്പ് 13,

മണീട് 13,മലയാറ്റൂര്‍ നീലീശ്വരം 13,ഒക്കല്‍ 12,മുണ്ടംവേലി 12,വാളകം 12,എറണാകുളം നോര്‍ത്ത് 11,

ഐക്കാരനാട് 11,തേവര11,പോണേക്കര 11,പോത്താനിക്കാട് 11,ഏലൂര്‍10,കടവന്ത്ര 10,ചളിക്കവട്ടം 10,

പാമ്പാകുട 10,വടവുകോട് 10,എറണാകുളം സൗത്ത് 9,മഞ്ഞള്ളൂര്‍9,മട്ടാഞ്ചേരി 9,ശ്രീമൂലനഗരം 9,

പച്ചാളം 8,മുളവുകാട് 8,കീരംപാറ 7,കുഴിപ്പള്ളി 7,തോപ്പുംപടി 7,പല്ലാരിമംഗലം 7,ചോറ്റാനിക്കര 6,

പനമ്പള്ളി നഗര്‍ 6,പിറവം 6,എളംകുളം 5,കൂത്താട്ടുകുളം 5,കോട്ടപ്പടി 5,തിരുമാറാടി 5,പനയപ്പിള്ളി 5,

പൂണിത്തുറ 5,ഇതര സംസ്ഥാന തൊഴിലാളി 7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇലഞ്ഞി, മഞ്ഞപ്ര, എടക്കാട്ടുവയല്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, അയ്യപ്പന്‍കാവ്, പാലക്കുഴ, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2000 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3040 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3489 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41877 ആണ്. ഇന്ന് 155 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.22466 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 110,ജി എച്ച് മൂവാറ്റുപുഴ 30,ജി എച്ച് എറണാകുളം 59,ഡി എച്ച് ആലുവ 37,പള്ളുരുത്തി താലൂക്ക് ആശുപത്രി 19,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 30,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 28,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 192,സഞ്ജീവനി 31,സ്വകാര്യ ആശുപത്രികള്‍ 1091,എഫ് എല്‍ റ്റി സി കള്‍ 534,എസ് എല്‍ റ്റി സി കള്‍ 416,ഡോമിസിലറി കെയര്‍ സെന്റെര്‍ 976,വീടുകള്‍ 16188 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 28998 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it