Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം;പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു

ഇന്ന് മാത്രം ജില്ലയില്‍ 4396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4321 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25,724 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം;പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു.ജില്ലയില്‍ ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു.ഇന്ന് മാത്രം ജില്ലയില്‍ 4396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4321 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.സി ഐ എസ് എഫ്‌ലെ രണ്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര -230,തൃപ്പൂണിത്തുറ-131,പള്ളുരുത്തി-93,മരട്-71,ചെങ്ങമനാട്-69,പെരുമ്പാവൂര്‍-66,ഫോര്‍ട്ട് കൊച്ചി-64,ഇടപ്പള്ളി -62,കുമ്പളങ്ങി- 62,കടമക്കുടി-61,കടുങ്ങല്ലൂര്‍-61,കളമശ്ശേരി-61,മട്ടാഞ്ചേരി-59,മഴുവന്നൂര്‍-59,ശ്രീമൂലനഗരം -57,ഉദയംപേരൂര്‍-56,കോട്ടുവള്ളി-56,കലൂര്‍- 54,നോര്‍ത്തുപറവൂര്‍-54,രായമംഗലം-54,എളംകുന്നപ്പുഴ-53,കൂവപ്പടി-52,മാറാടി-52,പിറവം- 49,വേങ്ങൂര്‍-49,ഐക്കരനാട്-48,കടവന്ത്ര-48,കാഞ്ഞൂര്‍ - 48,പള്ളിപ്പുറം-48,വടക്കേക്കര-48,ആമ്പല്ലൂര്‍-47,വടവുകോട് - 47,ചൂര്‍ണ്ണിക്കര- 46,എറണാകുളം നോര്‍ത്ത്- 44,കിഴക്കമ്പലം-43,വരാപ്പുഴ-43,വാളകം-42,വൈറ്റില-42,എറണാകുളം സൗത്ത്-41,വെങ്ങോല-41,കോതമംഗലം-40,ചെല്ലാനം-40,തിരുമാറാടി- 40,പുത്തന്‍വേലിക്കര-40,വാഴക്കുളം-40,തേവര - 39,പൂതൃക്ക 39,എടത്തല-38,ഏലൂര്‍- 38,നെടുമ്പാശ്ശേരി -38,പിണ്ടിമന-37,ഇടക്കൊച്ചി-36,ചേന്ദമംഗലം-36,കവളങ്ങാട്-35,കീഴ്മാട്-35,ചേരാനല്ലൂര്‍-35,ഞാറക്കല്‍ -35,അങ്കമാലി-34,കൂത്താട്ടുകുളം-34,മണീട്- 34,മുണ്ടംവേലി- 34,മൂവാറ്റുപുഴ- 34,ആലുവ- 33,കുന്നത്തുനാട് -33,എളമക്കര-32,ചോറ്റാനിക്കര-32,നായരമ്പലം-32,വാരപ്പെട്ടി-32,മുളന്തുരുത്തി-31,ആലങ്ങാട്-30,തോപ്പുംപടി -30,ആവോലി-28,ഇലഞ്ഞി- 28,തമ്മനം- 28,പല്ലാരിമംഗലം-28,പാലാരിവട്ടം-27,പാമ്പാകുട-26,ആരക്കുഴ -25,നെല്ലിക്കുഴി-24,തുറവൂര്‍-23,പച്ചാളം- 23,വടുതല- 23,വെണ്ണല-23,അശമന്നൂര്‍-22,കറുകുറ്റി- 21,കരുമാലൂര്‍ -20,കാലടി- 20,പനമ്പള്ളി നഗര്‍-20,മഞ്ഞപ്ര-20,പോണേക്കര-19,മലയാറ്റൂര്‍ നീലീശ്വരം- 19,പാറക്കടവ് -18,പൈങ്ങോട്ടൂര്‍-18,കുന്നുകര- 17,കുമ്പളം- 16,ചിറ്റാറ്റുകര-16,പായിപ്ര - 16,മുടക്കുഴ- 16,കീരംപാറ-15,മുളവുകാട് -14,കുട്ടമ്പുഴ-13,പനയപ്പിള്ളി-13,ആയവന-12,എളംകുളം-12,പാലക്കുഴ-12,ഏഴിക്കര-11,കരുവേലിപ്പടി- 11,കല്ലൂര്‍ക്കാട്-11,അയ്യമ്പുഴ-10,ഒക്കല്‍-10,തിരുവാണിയൂര്‍-10,പെരുമ്പടപ്പ്- 10,എടവനക്കാട്-8,പോത്താനിക്കാട്-8,രാമമംഗലം-8,കുഴിപ്പള്ളി-7,കോട്ടപ്പടി-7,മൂക്കന്നൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-29 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു

കൂടാതെ അയ്യപ്പന്‍കാവ്,എടക്കാട്ടുവയല്‍,പൂണിത്തുറ,മഞ്ഞള്ളൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപോര്‍ട്ടു ചെയ്തു.ഇന്ന് 541 പേര്‍ രോഗ മുക്തി നേടി. ഇന്ന് 5827 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 667 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 55755 ആണ്. ഇന്ന് 288 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

25724 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 52,പി വി എസ്- 51,ജി എച്ച് മൂവാറ്റുപുഴ- 28,ഡി എച്ച് ആലുവ-26,പള്ളുരുത്തി താലൂക്ക് ആശുപത്രി - 36,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-39,സഞ്ജീവനി 71,സിയാല്‍- 134,സ്വകാര്യ ആശുപത്രികള്‍ - 1071,എഫ് എല്‍ റ്റി സികള്‍ -22,എസ് എല്‍ റ്റി സി കള്‍- 333,വീടുകള്‍- 19465 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16694 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it