- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് ഇന്ന് 47 പേര്‍ക്ക് കൊവിഡ്; 36 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
ഇന്ന് 819 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1172 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12852 ആണ്. ഇതില്‍ 11041 പേര്‍ വീടുകളിലും, 529 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1282 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 57 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 പേര്‍ക്ക്. ഇതില്‍ 36 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പകര്‍ന്നത്.ഇന്നലെ മരിച്ച പെരുമ്പാവൂര്‍ രായമംഗലം സ്വദേശിയുടെ കൊവിഡ് പരിശോധന ഫലവും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.ഇദ്ദഹത്തിനും രോഗം സമ്പര്‍ക്കം വഴിയാണെന്നാണ് കണ്ടെത്തല്‍.ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 11 , 5 ,45 ,17 ,21 ,9 ,13 ,16 ,42 ,36 ,47 ,69 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും , 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു .ഇവരെല്ലാംതന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ നടന്ന വളയിടല്‍ ചടങ്ങില്‍ പങ്കെടുത്തവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ച 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി ആലുവ, മരട് മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.ആലുവയിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശി, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരി എന്നിവരെക്കൂടാതെ 35 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശി, 51 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവര്‍ രണ്ടുപേരും ആലുവ മാര്‍ക്കറ്റ് സന്ദര്‍ശിച്ചവരാണ്.ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43 വയസ്സുള്ള ചെല്ലാനം സ്വദേശിനി, ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിയുടെ സഹപ്രവര്‍ത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനി, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരി,ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി, ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, 50 വയസ്സുള്ള പുത്തന്‍കുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 27 വയസ്സുള്ള ചെല്ലാനം സ്വദേശി.ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച അലങ്ങാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 27 വയസ്സുള്ള ആലുവയിലുള്ള ഹോട്ടല്‍ ജീവനക്കാരനായ ചൂര്‍ണ്ണിക്കര സ്വദേശി, ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി,ആലുവ നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുള്ള ആലുവ സ്വദേശി,ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആലുവ നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ 25 വയസ്സുള്ള എടത്തല സ്വദേശി.40 വയസുള്ള ചെല്ലാനം സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മല്‍സ്യതൊഴിലാളിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.ഇതു കൂടാതെ ഇന്നലെ മരിച്ച 79 വയസ്സുള്ള രായമംഗലം സ്വദേശിയുടെയും പരിശോധനാഫലം പോസിറ്റീവ് ആണെന്നും അധികൃതര്‍ അറിയിച്ചു.ഇന്ന് 3 പേര്‍ മാത്രമണ് രോഗമുക്തി നേടിയത്. ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച 4 വയസുള്ള ഐക്കാരനാട് സ്വദേശിയായ കുട്ടി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള വൈറ്റില സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്.ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പെരുമ്പാവൂര്‍ സ്വദേശിനി, ജൂലൈ 4 ന് റഷ്യ കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ഉദയംപേരൂര്‍ സ്വദേശി,ജൂലൈ 8 ന് ഹൈദ്രബാദ് കൊച്ചി വിമാനത്തിലെത്തിയ 16 വയസ്സുള്ള ഹൈദ്രബാദ് സ്വദേശിനി,ജൂണ്‍ 28 ന് മസ്‌കറ്റ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള നായത്തോട് അങ്കമാലി സ്വദേശി, ജൂണ്‍ 20 ന് റിയാദ് -കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിലെ 40 ,36 ,7,11 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശികള്‍. ജൂണ്‍ 27 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള എറണാകുളം സ്വദേശി,ജൂണ്‍ 21 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള വെളിയത്തുനാട് സ്വദേശി,മഹാരാഷ്ട്രയില്‍നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 13 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി,ജൂലൈ 7 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്ന് 819 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1172 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12852 ആണ്. ഇതില്‍ 11041 പേര്‍ വീടുകളിലും, 529 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1282 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 57 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 33 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 319 ആണ്.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 274 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 116 പേരും അങ്കമാലി അഡല്ക്‌സില്‍ 153 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 651 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 248 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 47 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1295 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലുമായി ഇന്ന് 1210 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ക്ലസ്റ്റര്‍ കണ്‍ടെയന്‍മെന്റ് ടെസ്റ്റിങ് സ്ട്രാറ്റജിയുടെ ഭാഗമായി ഇതുവരെ 1077 സാമ്പിള്‍ പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT