Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൊവിഡ്

586 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് ആറ് പോലിസ് ഉദ്യോഗസ്ഥര്‍ക്കും എഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 586 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ ആറു പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.പഞ്ചാബില്‍ നിന്ന് എത്തിയ പുത്തന്‍വേലിക്കര സ്വദേശി,തമിഴ് നാട് സ്വദേശി,മദ്ധ്യപ്രദേശില്‍ നിന്നെത്തിയ ചേന്ദമംഗലം സ്വദേശി,ബാംഗളൂരില്‍ നിന്ന് എത്തിയ പെരുമ്പാവൂര്‍ സ്വദേശി,സൗദി അറേബ്യയില്‍ നിന്നും വന്ന കരുമാലൂര്‍ സ്വദേശി,മുംബൈ യില്‍ നിന്നും വന്ന കുമ്പളങ്ങി സ്വദേശി,മരട് സ്വദേശി,തമിഴ് നാട്ടില്‍ നിന്നെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശിനി എന്നിവരാണ് മറ്റുള്ളവര്‍.ഇന്ന് ആറ് പോലിസ് ഉദ്യോഗസ്ഥര്‍ക്കും എഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

നെല്ലിക്കുഴി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍,കറുകുറ്റി സ്വദേശിനിയായ ആശ പ്രവര്‍ത്തക,ചെല്ലാനം സ്വദേശിനിയായ ആശ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ആരോഗ്യപ്രവര്‍ത്തക ആലപ്പുഴ സ്വദേശിനി,മൂവാറ്റുപുഴയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക രായമംഗലം സ്വദേശിനി,കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകനായ ആലപ്പുഴ സ്വദേശി,കറുകുറ്റി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ പോത്താനിക്കാട്. സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

ഐക്കരനാട് - 4,ആലങ്ങാട് - 5,ആലപ്പുഴ-9,ആലുവ - 2,ആമ്പല്ലൂര്‍ - 4,അങ്കമാലി - 1,ആരക്കുഴ- 1,അശമന്നൂര്‍ - 3,ആവോലി-2,ആയവന - 5,അയ്യമ്പുഴ- 4,ചെല്ലാനം - 7,ചേന്ദമംഗലം - 6,ചെങ്ങമനാട്- 2,ചേരനല്ലൂര്‍ - 6,ചിറ്റാറ്റുകര -5,ചൂര്‍ണിക്കര - 2,ഇടക്കൊച്ചി - 5,ഇടപ്പള്ളി - 5,എടത്തല - 6,എളങ്കുന്നപ്പുഴ- 25,ഇലഞ്ഞി - 1,ഏലൂര്‍ - 7,എറണാകുളം-17,ഫോര്‍ട്ട് കൊച്ചി-19,ഐഎന്‍എച്ച്എസ്- 1,കടവന്ത്ര - 7,കടുങ്ങല്ലൂര്‍ -12,കാലടി - 4,കളമശ്ശേരി- 1,കലൂര്‍ - 7,കറുകുറ്റി - 7,കരുമാലൂര്‍ -32,കരുവേലിപ്പടി - 1,കവളങ്ങാട് -2,കീരംമ്പാറ- 1,കൂവപ്പടി - 1,കോതമംഗലം - 4,കോട്ടപ്പടി - 2,കോട്ടയം 3,കോട്ടുവള്ളി - 3,കുമ്പളം - 7,കുമ്പളങ്ങി - 12,കുന്നത്തുനാട് - 4,കുന്നുകര - 1,ലക്ഷദ്വീപ് -1,ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 4,മലപ്പുറം - 1,മലയാറ്റൂര്‍ നീലീശ്വരം - 1,മഞ്ഞള്ളൂര്‍ - 1,മഞ്ഞപ്ര - 1

മരട് - 2,മാറാടി - 2,മട്ടാഞ്ചേരി-14,മഴുവന്നൂര്‍ - 3,ഇതര സംസ്ഥാന തൊഴിലാളികള്‍ - 18,മൂക്കന്നൂര്‍ - 1,മുടക്കുഴ- 4,മുളന്തുരുത്തി - 5,മുളവുകാട് - 3,മുവ്വാറ്റുപുഴ - 16,നായരമ്പലം - 3,നെടുമ്പാശ്ശേരി - 2,നെല്ലിക്കുഴി- 6,ഞാറാക്കല്‍ - 10,നോര്‍ത്ത് പറവൂര്‍ - 9,ഒക്കല്‍ - 5,പച്ചാളം - 1,പൈങ്ങോട്ടൂര്‍- 3,പായിപ്ര - 16,പാലക്കാട് - 1 ,പാലാരിവട്ടം - 6,പള്ളിപ്പുറം - 2,പള്ളുരുത്തി - 21,പനമ്പിള്ളി നഗര്‍ - 2,പത്തനംത്തിട്ട - 2,പെരുമ്പാവൂര്‍ - 2,പെരുമ്പടപ്പ് - 2,പിറവം- 4,പോണേക്കര - 3,പൂതൃക്ക - 3,പോത്താനിക്കാട് - 3,പുല്ലേപ്പടി - 1,പുത്തന്‍വേലിക്കര - 1,രായമംഗലം- 6,തമ്മനം -1,തേവര - 4,തിരുമാറാടി - 7,തിരുവാങ്കുളം - 1,തോപ്പുംപടി - 3,തൃക്കാക്കര - 22,തൃപ്പൂണിത്തുറ - 14,തൃശ്ശൂര്‍ - 1,ഉദയംപേരൂര്‍- 9,വടക്കേക്കര 3,വടവുകോട് - 5,വടുതല - 4,വാളകം - 5,വാരപ്പെട്ടി - 6,വരാപ്പുഴ-3,വെങ്ങോല - 3,വെണ്ണല-2,വൈറ്റില - 14 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 248 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1266 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1524 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20372 ആണ്. ഇതില്‍ 18188 പേര്‍ വീടുകളിലും 177 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2007 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 254 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 189 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4692 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1944 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 2059 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1785 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1298 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2697 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it