Kerala

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര സ്വദേശികളായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍ക്ക്

34 ഉം, 41 ഉം വയസുള്ള മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍ ജൂണ്‍ ഒന്നിലെ മുംബൈ - കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ ശേഷം ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര സ്വദേശികളായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍ക്ക്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ മഹാരാഷ്ട്ര സ്വദേശികളായ 34 ഉം, 41 ഉം വയസുള്ള മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍. ജൂണ്‍ ഒന്നിലെ മുംബൈ - കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ ശേഷം ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂണ്‍ 3 ന് കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 37 കാരനായ വ്യക്തി നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികില്‍സയിലുള്ളത്.സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കരനാണ്. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 73 കാരനായ വ്യക്തിയും കളമശേരി മെഡിക്കല്‍ കോളജിലാണ് ചികില്‍സയിലുള്ളത്. ജൂണ്‍ 3 ലെ ദോഹ - കൊച്ചി വിമാനത്തില്‍ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് 759 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 543 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9779 ആണ്. ഇതില്‍ 8818 പേര്‍ വീടുകളിലും, 509 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 452 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 12 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 93 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.44 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും 119 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 14 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ എണ്ണം 2 പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 231 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it