- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഎം
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിർണായകമാണ്. 12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണായക മൽസരമാണ് നടന്നത്. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാവില്ലെന്നും സിപിഎം വിലയിരുത്തുന്നു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മലപ്പുറം, വയനാട് സീറ്റുകള്‍ ഒഴികെ യുള്ളതിലാണ് വിജയ സാധ്യത. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിർണായകമാണെന്നും യോഗം വിലയിരുത്തി.
12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ജയം ഉറപ്പാണ്. പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി മണ്ഡലങ്ങളിലും ജയിച്ചു കയറാമെന്ന പ്രതീക്ഷയുണ്ട്. ബാക്കി ആറിടത്ത് നിര്‍ണായക മൽസരമാണ് നടന്നത്. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാവില്ലെന്നും സിപിഎം വിലയിരുത്തുന്നു.
പല മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി. ബൂത്തുതല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്. വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുന്നത് മുതലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണവും പോൾ ചെയ്ത വോട്ടുകളുടെ കണക്കും അടക്കം സമഗ്രമായ വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. കൂടിയ പോളിങ് ശതമാനം എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
ഇടത് വോട്ടുകൾ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽ മാത്രമെ മൽസരിച്ചിട്ടുള്ളു. വയനാട്ടിൽ മാത്രമെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായുള്ളുവെന്നും കോടിയേരി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തിൽ ഉറച്ച് നിൽക്കുകയാണ്. അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ വേണ്ട ജാഗ്രതയെടുക്കാൻ എൽഡിഎഫിന് കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.
RELATED STORIES
കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMTഇസ്രായേലിന്റെ പൊട്ടാത്ത മിസൈല്‍ പരിഷ്കരിച്ച് തിരിച്ചുവിട്ട്...
24 Nov 2024 1:25 PM GMTസംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്ലിം...
24 Nov 2024 10:16 AM GMT