Kerala

കള്ളവോട്ട് വിവാദം: ടീക്കാറാം മീണക്കെതിരേ സിപിഎം

ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്ന മീണക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം കേന്ദ്രനേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കള്ളവോട്ട് വിവാദം: ടീക്കാറാം മീണക്കെതിരേ സിപിഎം
X

തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തിൽ കർശന നിലപാടെടുത്ത മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണക്കെതിരെ സിപിഎം. എൽഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ മീണയ്ക്ക് തിടുക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായാണ് സൂചന.

ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്ന മീണക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം കേന്ദ്രനേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കള്ളവോട്ട് ആരോപണം വന്നശേഷം ആദ്യമായാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. പിലാത്തറ 19-ാം നമ്പര്‍ ബൂത്തുമായി ബന്ധപ്പെട്ട ആരോപണമടക്കമുള്ള വിഷയങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. മീണയുടെ നടപടികള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് സിപിഎം സെക്രട്ടേറിയറ്റിനുള്ളത്.

Next Story

RELATED STORIES

Share it