Kerala

നോർക്ക വെബ്സൈറ്റിൽ രജിസ്ട്രേഷൻ തുടങ്ങിയില്ല; പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി ഗൾഫിലെ ഡയറക്ടർമാർ

നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല എന്നിരിക്കെ, മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സന്ദേശമാണ് ബന്ധപ്പെട്ടവര്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയത്.

നോർക്ക വെബ്സൈറ്റിൽ രജിസ്ട്രേഷൻ തുടങ്ങിയില്ല; പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി ഗൾഫിലെ ഡയറക്ടർമാർ
X

തിരുവനന്തപുരം: കൊറോണ ഭീതിയില്‍ നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി നോര്‍ക്കയുടെ ഗള്‍ഫിലെ ഡയറക്ടര്‍മാര്‍. പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല എന്നിരിക്കെ, മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സന്ദേശമാണ് ബന്ധപ്പെട്ടവര്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയത്. എന്നാല്‍ ഞായറാഴ്ച ഉച്ചയായിട്ടും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.


യുഎഇയിലെ നോര്‍ക്ക ഡയറക്ടര്‍മാരില്‍ ഒരാളായ ഒ വി മുസ്തഫ, കുവൈത്തിലെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത് കുമാറുമാണ് യാതൊരു അധികാരികതയുമില്ലാതെ സോഷ്യല്‍ മീഡിയ തെറ്റായ വഴി സന്ദേശം നല്‍കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാമെന്നും എല്ലാ ആളുകളും ഒരേസമയം രജിസ്റ്റര്‍ ചെയ്ത് ധൃതി കൂട്ടരുതെന്നുമാണ് മുസ്തഫ പ്രചരിപ്പിച്ചത്. ആദ്യം രജിസ്റ്റര്‍ ചെയ്തതു കൊണ്ട് കാര്യമില്ലെന്നും മുന്‍ഗണനാക്രമം അനുസരിച്ചേ നാട്ടിലേക്ക് മടങ്ങാനാവു എന്നും മുസ്തഫ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തി കുവൈത്തില്‍ നിന്നും എന്‍ അജിത് കുമാറും സമാനമായ തരത്തില്‍ വീഡിയോ സന്ദേശം പ്രചരിപ്പിച്ചു. എന്നാല്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും ഇന്നോ നാളെയോ മാത്രമേ ആരംഭിക്കുകയുള്ളുവെന്നും ഖത്തറിലെ നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായിയുടെ അറിയിപ്പ് പ്രവാസികൾ പ്രതീക്ഷയായി.

പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്തെങ്കിലും ഉറപ്പു ലഭിക്കുന്നത് വരെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം ഉള്‍പെടെയുള്ള നടപടികളിലേക്ക് കടക്കാനാവില്ലെന്ന് ഗള്‍ഫിലെ വിവിധ ഇന്ത്യന്‍ എംബസികളും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴാണ് ഗള്‍ഫിലെ നോര്‍ക്കാ ഡയറക്ടര്‍മാര്‍ അധികാര സ്ഥാനത്ത് ഇരുന്ന് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

അതേസമയം, നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നാട്ടിലേക്ക് മടങ്ങാനുള്ള വിദേശയാത്രക്കാര്‍ക്കുള്ള രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് മാത്രമാണ് കാണിക്കുന്നത്. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിലെത്തി കുടുങ്ങിപ്പോയവർ, മറ്റ് പല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവർക്കായിരിക്കും മുൻഗണന.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് എന്ന നിലയിൽ മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്ക് കൂട്ടേണ്ടതില്ലെന്ന് നോർക്ക അറിയിച്ചു. സന്ദർശക വിസയിലെത്തി കുടുങ്ങിയവർക്കാണ് ആദ്യം അവസരം. പിന്നീട് വൃദ്ധർ, ഗർഭിണികൾ, കൊറോണയല്ലാത്ത രോഗമുള്ളവർ എന്നിവരെ പരിഗണിക്കും. ഈ രീതിയിൽ പടിപടിയായാണ് പ്രവാസികളെ തിരികെ എത്തിക്കുക. കൊവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പ്രത്യേക വിമാനത്തിലായിരിക്കും വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുക. മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

Next Story

RELATED STORIES

Share it