Kerala

കുമ്പളങ്ങി കൊലപാതകം: രണ്ടു പ്രതികള്‍ കൂടി പോലിസ് പിടിയില്‍

ഒന്നാം പ്രതി കുമ്പളങ്ങി തറേപ്പറമ്പില്‍ വീട്ടില്‍ ബിജു(43),രണ്ടാം പ്രതി കുമ്പളങ്ങി ഭജനമഠത്തിന് സമീപം താസമിക്കുന്ന ലാല്‍ജു(38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട കേസിലെ നാലു പേരും പിടിയിലായി. മറ്റു രണ്ടു പ്രതികളായ സെല്‍വന്‍,മാളു എന്ന രാഖി എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു

കുമ്പളങ്ങി കൊലപാതകം: രണ്ടു പ്രതികള്‍ കൂടി പോലിസ് പിടിയില്‍
X

കൊച്ചി: കുമ്പളങ്ങി സ്വദേശിയായ ആന്റണി ലാസര്‍(39)നെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കൂടി പോലിസ് പിടിയില്‍.ഒന്നാം പ്രതി കുമ്പളങ്ങി തറേപ്പറമ്പില്‍ വീട്ടില്‍ ബിജു(43),രണ്ടാം പ്രതി കുമ്പളങ്ങി ഭജനമഠത്തിന് സമീപം താസമിക്കുന്ന ലാല്‍ജു(38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട കേസിലെ നാലു പേരും പിടിയിലായി. മറ്റു രണ്ടു പ്രതികളായ സെല്‍വന്‍,മാളു എന്ന രാഖി എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.ബിജുവിനെയും ലാല്‍ജുവിനെയും എരൂരില്‍ നിന്നാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ മാസം ഒമ്പതാം തിയതി മുതല്‍ ലാസറിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്റെ പരാതി പ്രകാരം പള്ളുരുത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.ഇതിനിടയില്‍ കഴിഞ്ഞ മാസം 31 ന് ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിന് സമീപത്തുള്ള പാടവരമ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാസറും സഹോദരനും ചേര്‍ന്ന ബിജുവിനെ നാലു വര്‍ഷം മുമ്പ് ആക്രമിച്ച് കൈ തല്ലിയൊടിച്ചതിന്റെ വൈര്യാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു.

പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം ഒമ്പതിന് ലാസറിനെ ബിജുവിന്റെ വീട്ടില്‍ വിളിച്ചു വരുത്തിയതിന് ശേഷം ഇവര്‍ ഒരുമിച്ച് ഇരുന്ന് മദ്യപിക്കുകയും ഇതിനു ശേഷം ബിജുവും സുഹൃത്തുക്കളായ സെല്‍വനും ലാല്‍ജുവും ചേര്‍ന്ന് ലാസറിനെ മര്‍ദ്ദിക്കുകയും തല ഭിത്തിയിലിടിപ്പിക്കുകയും നെഞ്ചില്‍ പല തവണ ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.കൊലപാതകത്തിനു ശേഷം ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിന് സമീപത്തുള്ള പാടവരത്ത് കുഴികുത്തി മൂടുകയായിരുന്നു.ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവ് ചെയ്യുന്നതിനും പ്രതികള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയത് രാഖിയാണെന്നെ് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it