Kerala

കൊച്ചിയില്‍ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 15 പേര്‍ പോലിസ് പിടിയില്‍; രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലിസ്

എറണാകുളം റൂറവല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്. നിയമലംഘനം നടത്തി വാഹനം ഓടിച്ചതിന് എഴുപത്തിയഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചിയില്‍ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 15 പേര്‍ പോലിസ് പിടിയില്‍; രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലിസ്
X

കൊച്ചി: എറണാകുളം റൂറല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പോലിസ് നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ വാഹനമോടിച്ച പ്രയപൂര്‍ത്തിയാകാത്ത പതിനഞ്ച് പേര്‍ പിടിയില്‍.എറണാകുളം റൂറവല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്. നിയമലംഘനം നടത്തി വാഹനം ഓടിച്ചതിന് എഴുപത്തിയഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറുപത്തിയഞ്ച് പേര്‍ക്ക് പിഴചുമത്തി.

ലൈസന്‍സില്ലതെ വാഹനമോടിച്ച ഇരുപതു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്ലാതെയും, മടക്കി വച്ചും യാത്ര ചെയ്ത നാല്‍പത് വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുത്തു. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവരുടെ രക്ഷകര്‍ത്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.എറണാകുളം റൂറല്‍ ജില്ലയില്‍ മുപ്പത്തിനാല് സ്‌റ്റേഷന്‍ പരിധിയിലും പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളാലും തുടരുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it