Kerala

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണം:എസ്ഡിപിഐ

യുഎഇയിലേക്ക് പോകുന്ന യാത്രക്കാരില്‍ നിന്ന് 2490 രൂപയാണ് പിസിആര്‍ ടെസ്റ്റിനന്റെ പേരില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഈടാക്കുന്നതെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബ്

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണം:എസ്ഡിപിഐ
X

കൊച്ചി:നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റിന്റെ പേരില്‍ പ്രവാസികളില്‍ നിന്നും അമിതമായി തുക ഈടാക്കുന്നത് അവസാനിപ്പിച്ച് പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു. യുഎഇയിലേക്ക് പോകുന്ന യാത്രക്കാരില്‍ നിന്ന് 2490 രൂപയാണ് പിസിആര്‍ ടെസ്റ്റിനന്റെ പേരില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഈടാക്കുന്നത്.

ഇടനിലക്കാര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്ന ടെസ്റ്റിന്റെ പിറകില്‍ വലിയ അഴിമതിയാണ് നടക്കുന്നത്.500 രൂപ മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത യാത്രക്കാരാണ് വന്‍തുക മുടക്കി മറ്റൊരു പിസിആര്‍ ടെസ്റ്റ് കൂടി ചെയ്യേണ്ടിവരുന്നത്.നെടുമ്പാശ്ശേരിയില്‍ നിന്ന് ഏറ്റവുമധികം ഫ്‌ളൈറ്റുകള്‍ പോകുന്ന യുഎഇയിലേക്ക് ആയിരക്കണക്കിന് യാത്രക്കാരില്‍നിന്ന് കോടികളാണ് ഇതുവഴി പിരിച്ചെടുക്കുന്നത്.ലോകത്തൊരിടത്തും ഇല്ലാത്ത ഭീമമായ ടിക്കറ്റ് നിരക്കിന് പുറമേയാണ് ഇത്തരം കൊള്ള കൂടി എയര്‍പോര്‍ട്ടില്‍ നടക്കുന്നത്.

പ്രവാസികള്‍ നാടിന്റെ നട്ടെല്ല് എന്ന് പ്രസംഗിക്കുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ പിഴിയുകയും ചെയ്യുന്ന ഏര്‍പ്പാട് നിറുത്താന്‍ അധികൃതര്‍ തയ്യാറാവണം. പല രാജ്യങ്ങളും ഇത്തരം ടെസ്റ്റുകള്‍ എയര്‍പോര്‍ട്ടില്‍ ഫ്രീ ആയി നല്‍കുമ്പോഴാണ് കേരളത്തില്‍ഇത്തരത്തിലുള്ള നടപടികള്‍ നടക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ സാധാരണക്കാരായ പ്രവാസികളെ പിടിച്ചു പറിക്കുന്ന നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it