Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ്; 110 പേര്‍ക്കും സമ്പര്‍ക്കത്തിലുടെ

നാലു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.മട്ടാഞ്ചേരി,ആയവന, ചെല്ലാനം,നെല്ലിക്കുഴി, കോട്ടപ്പടി,അങ്കമാലി തുറവൂര്‍,കീരംപാറ,കോട്ടപ്പടി,മഴുവന്നൂര്‍ മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

എറണാകുളം ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ്; 110 പേര്‍ക്കും സമ്പര്‍ക്കത്തിലുടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 110 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെ.നാലു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.മുബൈയില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വ്യക്തി ,മഹാരാഷ്ട്രയില്‍ നിന്നെത്തിയ കാഞ്ഞൂര്‍ സ്വദേശിനി,ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.മട്ടാഞ്ചേരി,ആയവന, ചെല്ലാനം,നെല്ലിക്കുഴി, കോട്ടപ്പടി,അങ്കമാലി തുറവൂര്‍,കീരംപാറ,കോട്ടപ്പടി,മഴുവന്നൂര്‍ മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

മട്ടാഞ്ചേരിയില്‍ 12 പേര്‍ക്കും,നെല്ലിക്കുഴിയിലു ആയവനയിലും 10 പേര്‍ക്ക് വീതവും, ചെല്ലാനത്തും,കോട്ടപ്പടിയിലും ആറു പേര്‍ക്ക് വീതവും, അങ്കമാലി തുറവൂര്‍ മേഖലയിലും കീരംപാറയിലും,മഴുവന്നൂരും അഞ്ചു പേര്‍ക്ക് വീതവും, തമ്മനത്ത് നാലു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.വെങ്ങോല,കുട്ടമ്പുഴ,എറണാകുളം മേഖലയില്‍ മൂന്നു പേര്‍ക്കു വീതവും,കൂത്താട്ടുകുളം,കോട്ടുവള്ളി,ഫോര്‍ട്ട് കൊച്ചി, എടത്തല,കടമക്കുടി മേഖലയില്‍ രണ്ടു പേര്‍ക്കു വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ സ്വദേശിനി,എടക്കാട്ടുവയല്‍ സ്വദേശി,എടവനക്കാട് സ്വദേശി,ഏലൂര്‍ സ്വദേശിനി,കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി,കവളങ്ങാട് സ്വദേശിനി,കിഴക്കമ്പലം സ്വദേശി ,കോതമംഗലം സ്വദേശി,ചിറ്റാട്ടുകര സ്വദേശി,ചെങ്ങമനാട് സ്വദേശിനി,ചേന്ദമംഗലം സ്വദേശിനി,തിരുമാറാടി സ്വദേശി,തൃക്കാക്കര കരുണാലയം കോണ്‍വെന്റ്,നോര്‍ത്ത് പറവൂര്‍ സ്വദേശി,പല്ലാരിമംഗലം സ്വദേശി,പാലാരിവട്ടം സ്വദേശിനി,പിണ്ടിമന സ്വദേശി,വാരപ്പെട്ടി സ്വദേശി,വെണ്ണല സ്വദേശിനി,സൗത്ത് വാഴക്കുളം സ്വദേശി,കരുമാല്ലൂര്‍ സ്വദേശി,നായത്തോട്, അങ്കമാലി സ്വദേശിനി,വെണ്ണല സ്വദേശി,സൗത്ത് വാഴക്കുളം സ്വദേശി,പെരുമ്പാവൂര്‍ സ്വദേശി,നിലവില്‍ വടവുകോട് പുത്തന്‍ കുരിശില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി,വെണ്ണല സ്വദേശിനി,രായമംഗലം സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 87 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 80 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 6 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 668 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 661 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12670 ആണ്. ഇതില്‍ 10692 പേര്‍ വീടുകളിലും, 175 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1803 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 159 പേരെ പുതുതായി ആശുപത്രിയിലുംഎഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 110 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1391 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 1599 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2102 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1303 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 4391 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it