Kerala

പാലിയേക്കരയിൽ സ്വതന്ത്ര സഞ്ചാരം സാധ്യമാക്കും: പ്രേമ ജി പിഷാരടി

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു വിഭാഗം സമരം ചെയ്യേണ്ടി വരുന്നത് ഭരണകൂടവും കോർപ്പറേറ്റുകളും കൈകോർത്ത് ജനജീവിതത്തെ എത്രമാത്രം ദുസ്സഹമാക്കി എന്നതിന്റെ അടയാളമാണ്.

പാലിയേക്കരയിൽ സ്വതന്ത്ര സഞ്ചാരം സാധ്യമാക്കും: പ്രേമ ജി പിഷാരടി
X

തൃശൂര്‍: ജനങ്ങളെ കൊള്ള ചെയ്തും സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിച്ചും അന്യായമായി നിലകൊള്ളുന്ന പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉടനടി സാധ്യമാക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പ്രേമ ജി പിഷാരടി പ്രഖ്യാപിച്ചു. പാലിയേക്കര ടോൾ പ്ലാസ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ടോൾ പ്ലാസക്ക് മുന്നിൽ നടത്തിയ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ 75 സമര പോരാളികളുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ‌


രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു വിഭാഗം സമരം ചെയ്യേണ്ടി വരുന്നത് ഭരണകൂടവും കോർപ്പറേറ്റുകളും കൈകോർത്ത് ജനജീവിതത്തെ എത്രമാത്രം ദുസ്സഹമാക്കി എന്നതിന്റെ അടയാളമാണ്. ജയിൽ ജീവിതം തളർത്താത്ത ഈ പോരാട്ടം വിജയം വരെ തുടരുമെന്നും അവർ പറഞ്ഞു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എം കെ അസ് ലം അദ്ധ്യക്ഷത വഹിച്ചു. എഫ്ഐടിയു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, ജില്ലാ പ്രസിഡന്റ് ഹംസ എളനാട്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് കെഎസ് ഉമൈറ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് പി ബി ആഖിൽ, പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡന്റ് പി കെ അക്ബർ, പി ജെ മോൻസി, ടി കെ വാസു, ബെന്നി കൊടിയാട്ടിൽ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ എ റഷീദ് മാസ്റ്റർ, കെ കെ ഷാജഹാൻ, ജില്ല സെക്രട്ടറിമാരായ നവാസ് എടവിലങ്ങ്, വി ബി സമീറ തുടങ്ങിയവർ സംസാരിച്ചു. ആരിഫ് മുഹമ്മദ്, ഷമീറ നാസർ, എം എച്ച് റിഷാദ്, പി എച്ച് റഫീഖ്, ഷബീർ അഹ്സൻ, എം എ കമറുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it