Kerala

ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസല്‍ വില 100 കടന്നു

ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസല്‍ വില 100 കടന്നു
X

കൊച്ചി: രണ്ടുദിവസത്ത ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഡീസല്‍ ലിറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമായാണ് കൊച്ചിയിലെ വില. കോഴിക്കോട്ടും ഡീസലിന് 100 കടന്നു. ഇവിടെ ഡീസലിന് 100 രൂപ 38 പൈസയും ഡീസലിന് 106 രൂപ 13 പൈസയുമാണ് വില.

തിരുവനന്തപുരത്ത് പെട്രോള്‍ വില 108.44 ഉം ഡീസല്‍ വില 102.10 ഉം ആണ്. സപ്തംബര്‍ 24ന് ശേഷം ഇതുവരെ ഡീസലിന് 6 രൂപ 64 പൈസയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. എണ്ണക്കമ്പനികള്‍ ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

ഇന്ധനവില ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടെയും വില ഉയരുകയാണ്. വില കുറയ്ക്കാനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വിലകുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമുയര്‍ന്നു. എന്നാല്‍, ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it