Kerala

മലങ്കര സഭാതര്‍ക്കം: പരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു

ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കലക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും.

മലങ്കര സഭാതര്‍ക്കം: പരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു
X

തിരുവനന്തപുരം: മലങ്കര സഭയിലെ തര്‍ക്കപരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. ഇതിനായി മന്ത്രിസഭ ഉപസമിതി ചര്‍ച്ച വിളിച്ചുകൂട്ടും. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തുക.

നാളെ വിപുലമായ ചര്‍ച്ച നടത്താനാണ് മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കലക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം.

Next Story

RELATED STORIES

Share it