Kerala

പ്രവാസി നിക്ഷേപം: എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കും

പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ചാവും കമ്പനി രൂപീകരിക്കുക. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്.

പ്രവാസി നിക്ഷേപം: എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കും
X

തിരുവനന്തപുരം: പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാന്‍റിങ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം.

പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ ഹോള്‍ഡിങ് കമ്പനിക്കു കീഴില്‍ രൂപീകരിക്കാവുന്നതാണ്. എന്‍ആര്‍ഐ ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം, പശ്ചാത്തല സൗകര്യവികസനം മുതലായ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്. കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.

മറ്റ് തീരുമാനങ്ങൾ

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍, ബിഫാം യോഗ്യതയുള്ള ഷിഫ്റ്റ് സൂപ്പര്‍വൈസര്‍മാരുടെ 6 താല്‍ക്കാലിക തസ്തികകള്‍ കമ്പനിയുടെ തനത് ഫണ്ടില്‍നിന്നും തുക കണ്ടെത്തി നിലവിലുള്ള കരാര്‍ നിയമന വ്യവസ്ഥയ്ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്ന സഞ്ജയ് ഗാര്‍ഗിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്ന സത്യജിത് രാജനെ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും.

Next Story

RELATED STORIES

Share it