Kerala

സിപിഎം കോടതിയും പോലിസുമാണെന്ന പരാമര്‍ശം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹരജി ഹൈക്കോടതി തള്ളി

വിവാദ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്

സിപിഎം കോടതിയും പോലിസുമാണെന്ന പരാമര്‍ശം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: സിപിഎം കോടതിയും പോലിസുമാണെന്ന വിവാദ പരമാര്‍ശവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹരജി ഹൈക്കോടതി തള്ളി. വിവാദ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. സിപിഎം കോടതിയും പോലിസുമാണെന്ന ജോസഫൈന്റെ പരാമര്‍ശം കമ്മീഷന്‍ അധ്യക്ഷ പദവിയിലിരിക്കുന്ന

യാള്‍ക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്യണമന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി. വനിതാ കമ്മീഷന്‍ നിയമനത്തില്‍ പരാതിയുണ്ടെങ്കില്‍ നിയമനാധികാരിക്ക് പരാതി നല്‍കാതെയുള്ള ഹരജി നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് ഉചിതമായ അധികാര കേന്ദ്രങ്ങളെ സമീപിക്കാന്‍ ഹരജിക്കാരിക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it