Kerala

കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിർദ്ദേശം

കഴിഞ്ഞ ആറിനാണ് 20 ഓളം കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജിലെത്തിച്ചത്.

കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിർദ്ദേശം
X

തിരുവനന്തപുരം: യുവാവിന്റെ കുത്തേറ്റ് എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച 17 വയസുള്ള പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കുട്ടിക്ക് സാധ്യമായ വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

കഴിഞ്ഞ ആറിനാണ് 20 ഓളം കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജിലെത്തിച്ചത്. വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്ന് പോകുന്ന അവസ്ഥയിലുമായിരുന്നു. അതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടിയിപ്പോള്‍.

ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, ഗൈനക്കോളജി, മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it