Kerala

കനത്ത മഴ; പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍, വാമനപുരം നദി കരകവിഞ്ഞൊഴുകുന്നു

കനത്ത മഴ; പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍, വാമനപുരം നദി കരകവിഞ്ഞൊഴുകുന്നു
X

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പൊന്‍മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടില്ല. വാമനപുരം നദിയില്‍ ജലനിരപ്പ് വലിയ രീതിയില്‍ ഉയര്‍ന്നു. നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉള്‍ക്കാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. അതാണ് നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്നും പറയുന്നു.

എന്നാല്‍, ഉരുള്‍പൊട്ടലുണ്ടായ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റുകള്‍ ഉള്‍പ്പെടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു. വിതുര അഗ്‌നിരക്ഷാ സേനയും പോലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

Next Story

RELATED STORIES

Share it